വേര്‍‌പിരിയല്‍ പ്രഖ്യാപിച്ച്‌ മാസങ്ങള്‍ക്ക് ശേഷം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ

വേര്‍‌പിരിയല്‍ പ്രഖ്യാപിച്ച്‌ മാസങ്ങള്‍ക്ക് ശേഷം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ. ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകര്‍.

ഐശ്വര്യയുടെ പിതാവ് രജിനികാന്തും ഇരു കുടുംബങ്ങളും ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി ഐശ്വര്യയുടെ നീക്കം.

തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ പേരില്‍ നിന്ന് ധനുഷിനെ ഐശ്വര്യ നീക്കം ചെയ്തു. ഐശ്വര്യ രജിനികാന്ത് ധനുഷ് എന്നായിരുന്നു മുന്‍പ് താരത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പേര്. ഇതില്‍ നിന്ന് ധനുഷിന്റെ പേര് ഒഴിവാക്കി ഐശ്വര്യ രജിനികാന്ത് എന്നാണ് പുതിയ പേര്. കഴിഞ്ഞ ജനുവരി 17നായിരുന്നു ഇരുവരും പിരിയുന്നതായി അറിയിച്ചത്.

ഐശ്വര്യയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ ഐശ്വര്യയെ സുഹൃത്ത് എന്ന് അഭിസംബോധന ചെയ്ത് ധനുഷ് അഭിനന്ദനങ്ങള്‍ അറിയിച്ചത് സമൂഹമാദ്ധ്യമങ്ങളില്‍ ച‌ര്‍ച്ചയായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version