അമീരി കാരുണ്യം: കുവൈത്തില്‍ നൂറോളം തടവുകാര്‍ ജയില്‍ മോചിതരായി

കുവൈത്ത് സിറ്റി: 61-ാമത് ദേശീയ ദിനോത്തോടനുബന്ധിച്ച് കുവൈത്ത് അമീര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം നൂറോളം തടവുകാര്‍ മോചിതരായി. ആകെ 1080 തടവുകാര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതില്‍ ഇരുനൂറോളം പേര്‍ക്കാണ് ഉടനെ പുറത്തിറങ്ങാന്‍ സാധിച്ചത്. ഇവരില്‍ പകുതിയോളം പേരാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്

കഴിഞ്ഞ ദിവസം ജയില്‍ മോചിതരായ സ്വദേശികളെ രാവിലെ സുലൈബിയ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ബന്ധുക്കളെത്തി സ്വീകരിച്ചു. മോചിതരാവുന്നവരില്‍ 70 പേര്‍ സ്വദേശികളും 130 പേര്‍ പ്രവാസികളുമാണ്. ജയില്‍ മോചിതരാക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ തന്നെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തും. 530 തടവുകാരുടെ പിഴകളും ബോണ്ടുകളും റദ്ദാക്കിയിട്ടുണ്ട്. 350 തടവുകാര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചില നിബന്ധനകളില്‍ ഇളവ് അനുവദിക്കുകയും ചെയ്യും.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version