കെ സുധാകരൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു

രാജ്യസഭാ സ്ഥാനാർഥി ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാജ്യസഭാ സ്ഥാനാർത്ഥികളെ നാളെ തീരുമാനിച്ചേക്കും.

യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകുമെന്നും ഹൈക്കമാൻറ് ആരെയും നിർദേശിച്ചിട്ടില്ലെന്നും കെ സുധാകരൻ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥികളുടെ സാധ്യത പട്ടിക നാളെ ചർച്ചചെയ്യും. എം ലിജു മാത്രമല്ല പട്ടികയിലുള്ളത്. കെ മുരളീധരൻ ഹൈക്കമാൻഡിന് കത്തുനൽകിയതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version