KeralaNEWS

ഗുണ്ടല്‍ പേട്ടയില്‍ കരിങ്കല്‍ ക്വറിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു

ര്‍ണ്ണാടകയിലെ ഗുണ്ടല്‍ പേട്ടയില്‍ കരിങ്കല്‍ ക്വറിയില്‍ ഉണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ മരിച്ചു.ബീഹാർ സ്വദേശികളാണ് മരിച്ചത്.
മലയാളി നടത്തുന്നതാണ് കരിങ്കല്‍ ക്വാറി.തൊഴിലാളികളായ നിരവധി പേർ പാറക്കെട്ടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും സംശയമുണ്ട്.
ഗുണ്ടല്‍ പേട്ട മടഹള്ളി കുന്നില്‍നിന്ന് മണ്ണ് മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്.11 മണിയോടെ ഭീമന്‍ പാറകള്‍ അടര്‍ന്നുവീഴുകയായിരുന്നു.ഏഴ് വാഹനങ്ങള്‍ പാറകള്‍ക്കടിയില്‍ പെട്ടിട്ടുണ്ട്.മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമായില്ല. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.

Back to top button
error: