സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം തന്നെ നടത്താന്‍ നീക്കം

തിരുവനന്തപുരം:സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം അവസാനത്തോടെ നടത്താന്‍ നീക്കം.ഈ മാസം 22 മുതല്‍ 30 വരെ വാര്‍ഷിക പരീക്ഷ നടത്താന്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

 

 

ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്.ഈ ദിവസങ്ങളിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുക എന്നതിനാൽ ഇതിനിടയില്‍ വാര്‍ഷിക പരീക്ഷ നടത്താനാകില്ലെന്ന വിലയിരുത്തത്തിലിനെ തുടര്‍ന്നാണ് പരീക്ഷ ഈ മാസം അവസാനം നടത്താന്‍ നീക്കം നടക്കുന്നത്. 

 

 

അഞ്ചു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം വാര്‍ഷിക പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ക്ക് പരീക്ഷക്ക് പകരം പഠന നേട്ടം വിലയിരുത്തുന്ന വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കി നല്‍കും. 22നകം സ്‌കൂളുകളില്‍ ഇവ വിതരണം ചെയ്യണമെന്ന്് ഇതിന്റെ ചുമതലയുള്ള സമഗ്രശിക്ഷ കേരളയ്ക്ക് (എസ്‌എസ്‌കെ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന ചുമതലയും എസ്‌എസ്‌കെക്കാണ്. ചോദ്യപേപ്പര്‍ തയാറാക്കുന്ന നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു.

 

 

എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ എസ്‌സിഇആര്‍ടിയുടെ മേല്‍നോട്ടത്തില്‍ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലാണ് (ഡയറ്റ്) നടക്കുന്നത്.ഈ നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്.ഇവയുടെ പരിശോധന എസ്‌സിഇആര്‍ടി ഉടനെ പൂര്‍ത്തിയാക്കി അച്ചടിക്കായി എസ്‌എസ്‌കെക്കായി കൈമാറും. എസ്‌എസ്‌എല്‍സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ ഈമാസം 16ന് തുടങ്ങി 21ന് അവസാനിക്കും.ഈ സാഹചര്യത്തില്‍ ഈമാസം 22നും 30നും ഇടയില്‍ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version