KeralaNEWS

പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം? അവസാന തീയതി 2022 മാർച്ച് 31

ആധാറും പാന്‍ നമ്ബറും ബന്ധിപ്പിക്കുന്നതിനുള്ള (Aadhaar-PAN Link) അവസാന തീയതി 2022 മാര്‍ച് 31 ആണ്. നിങ്ങള്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍, മാര്‍ച് 31-ന് മുൻപ്  ആധാറും പാനും ലിങ്ക് ചെയ്യണം. ഇത് ചെയ്തില്ലെങ്കില്‍ പാന്‍ നമ്ബര്‍ അസാധുവാകും.

 
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പാൻ പ്രവർത്തനരഹിതമോ നിഷ്‌ക്രിയമോ ആയിരിക്കും.കൂടാതെ നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പാന്‍ ഉപയോഗിക്കാനാവില്ല. നിർദ്ദിഷ്ട ഇടപാടുകൾ നടത്തുന്നതിനോ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പാൻ ഉപയോഗിക്കാൻ ആകില്ല.
 

പാൻ ആധാർ എങ്ങനെ ലിങ്ക് ചെയ്യാം?

 

1)  Www.incometaxindiaefilling.gov.in എന്ന വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി ആധാർ-പാൻ കാർഡ് എളുപ്പത്തിൽ ലിങ്ക് ചെയ്യാനാകും.

  • ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ https://www.incometaxindiaefiling.gov.in/home തുറക്കുക.
  • വെബ്‌പേജിന്റെ ഇടതുവശത്തെ ക്വിക്ക് ലിങ്കിൽ നിന്ന് ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ വിശദാംശങ്ങൾ, പേര് തുടങ്ങിയ വിവരങ്ങൾ നൽകുക.
  • ‘എന്റെ ആധാർ വിശദാംശങ്ങൾ യുഐ‌ഡി‌ഐ‌ഐ ഉപയോഗിച്ച് സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു’ എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക.
  • ക്യാപ്‌ച കോഡ് നൽകുക.
  • ലിങ്ക് ആധാറിൽ ക്ലിക്കുചെയ്‌ത് സബ്മിറ്റ് അമർത്തുക.
  • 2)  567678 അല്ലെങ്കില്‍ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ച് ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> എന്ന ഫോര്‍മാറ്റിലാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്.
 
  • ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്ക അദ്വിതീയ ആൽഫാന്യൂമെറിക് നമ്പറാണ് സ്ഥിരം അക്കൗണ്ട് നമ്പർ(Permanent Account Number) അഥവാ പാൻ. 50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് നിക്ഷേപങ്ങൾക്കുൾപ്പെടെ പാൻ കാ‍‍ഡ് നിര്‍ബന്ധമാണ്. അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചാല്‍ 1000 രൂപ വരെ പിഴ ചുമത്താനാകും. ഓരോ തവണ ഇവ ഉപയോഗിക്കുമ്പോഴും പിഴ നൽകേണ്ടിവരും.

Back to top button
error: