കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി

കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ ആശുപത്രിയായ കോഴഞ്ചേരി ഗവൺമെൻറ് ആശുപത്രിയിൽ  വാഹന പാർക്കിങ് നിരോധിച്ചിരിക്കുന്നതു മൂലം രോഗികൾ ഏറെ ബുദ്ധിമുട്ടുന്നതായി പരാതി.ആശുപത്രിക്ക് പുറത്ത് റോഡിലായാണ് ഇപ്പോൾ വാഹനങ്ങളുടെ പാർക്കിങ്.ഇത്  വൺവേ റോഡാണ്.തന്നെയുമല്ല വളരെ ബുദ്ധിമുട്ടിയാണ് ഒരു വാഹനത്തിന് തന്നെ ഇതുവഴി കടന്നുപോകാൻ സാധിക്കുന്നതും.
  സ്വകാര്യ വ്യക്തികളുടെ വീടിനു മുൻപിലും കടകളുടെ മുൻപിലും വാഹനങ്ങൾ നിർത്തിയിടേണ്ട ഗതികേടിലാണ് ഇപ്പോൾ ആശുപത്രിയിൽ എത്തുന്നവർക്ക്.ഇത് പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.അധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version