സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുമുഖങ്ങൾ

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങളെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. മുഹമ്മദ് റിയാസ്, എ എൻ ഷംസീർ, സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ എന്നിവർ പരിഗണനയിലുണ്ട്. എന്നാൽ പി ജയരാജന്റെ പേര് ചർച്ചയിൽ ഇല്ലെന്നാണ് പുറത്തു വരുന്ന വിവരം.

75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കിയാല്‍ എം എം മണിയും ആനത്തലവട്ടം ആനന്ദനുമടക്കം അഞ്ച് പേർ ഒഴിവാകും. സമിതിയിലേക്ക് എം സ്വരാജിന്റേയും ടിവി രാജേഷിന്റേയും പേര് ചർച്ചയിൽ ഉയർന്നുകേൾക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിലും കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. എ എ റഹീമിനും, വിപി സാനുവിനും സംസ്ഥാന കമ്മിറ്റിയിലേക്കെത്തുമെന്നാണ് സൂചന.

വികസന നയരേഖയിൽ നടന്ന പൊതു ചർച്ചയ്ക്കുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നൽകും. സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച വികസന നയരേഖ പാർട്ടി ഒറ്റകെട്ടായി അംഗീകരിച്ചു. ദീർഘകാല ഭരണ തുടർച്ച ഉറപ്പുവരുത്തുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖ. ഇന്ന് വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version