Business

ഇന്ത്യന്‍ ഗ്യാസ് എക്‌സ്‌ചേഞ്ച് ഐപിഒയ്ക്ക് ഒരുങ്ങുന്നു

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ പ്രകൃതി വാതക എക്‌സ്ചേഞ്ച് കമ്പനിയായ ഇന്ത്യന്‍ ഗ്യാസ് എക്‌സ്‌ചേഞ്ച് (ഐജിഎക്‌സ്) പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ (പിഎന്‍ജിആര്‍ബി) ചട്ടങ്ങള്‍ അനുസരിച്ച്, ഓഹരി വിഹിതം 25 ശതമാനമായി കുറയ്ക്കണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

2020 ജനുവരി 15 ന് ആരംഭിച്ച ഐജിഎക്‌സ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ (ഐഇഎക്‌സ്) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 47 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവില്‍ ഐഇഎക്‌സിനുള്ളത്. ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗെയില്‍, ടൊറന്റ്, എന്‍എസ്ഇ, അദാനി എന്നീ കമ്പനികള്‍ ആരംഭ സമയത്ത് തന്നെ ഓഹരി വിപണിയില്‍ പ്രവേശിച്ചിരുന്നു. ഫെബ്രുവരിയില്‍ 2.27 മില്യണ്‍ എംഎംബിടിയു റെക്കോര്‍ഡ് വില്‍പ്പന കമ്പനി നേടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 6,88,500 എംഎംബിടിയു വ്യാപാരത്തിലേക്ക് ഉയരാന്‍ കമ്പനിക്ക് സാധിച്ചതും ഐപിഒയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

 

Back to top button
error: