KeralaNEWS

രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസുകൾ ഇനി കെഎസ്ആർടിസിക്ക് സ്വന്തം

തിരുവനന്തപുരം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി വാങ്ങിയ രാജ്യത്തെ ഏറ്റവും മികച്ച ലക്ഷ്വറി ബസ് നാളെ തിരുവനന്തപുരത്ത് എത്തും.വോള്‍വോയുടെ ഏറ്റവും പുതിയ സ്ലീപ്പര്‍ ബസുകളില്‍‌ ആദ്യത്തെ ബസാണ് നാളെ തിരുവനന്തപുരത്ത് എത്തുന്നത്.
വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മ്മിച്ച ഇന്ത്യയിലെ തന്നെ ആദ്യ 8 സ്ലീപ്പര്‍ ബസുകളാണ് ഈ മാസം കെഎസ്‌ആര്‍ടിസിക്ക് കൈമാറുന്നത്.ഇത് കൂടാതെ അശോക് ലൈലാന്റ് കമ്ബിനിയുടെ ല​ക്ഷ്വറി ശ്രേണിയില്‍പ്പെട്ട 20 സെമി സ്ലീപ്പര്‍ , 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്‌ആര്‍ടിസിക്ക് ലഭിക്കും. കെഎസ്‌ആര്‍ടിസി – സിഫ്റ്റ് ഈ ബസുകള്‍ ഉപയോഗിച്ച്‌ കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിക്കും.
2017 ന് ശേഷം ആദ്യമായാണ് അത്യാധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ കെഎസ്‌ആര്‍ടിസിക്കായി വാങ്ങുന്നത്. കെ.എസ്‌.ആര്‍.ടി.സി യുടെ നവീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപയില്‍ നിന്നും 44.84 കോടി രൂപ ഉപയോ​ഗിച്ചാണ് അത്യാധുനിക ശ്രേണിയില്‍ ഉള്ള 100 പുതു പുത്തന്‍ ബസുകള്‍ പുറത്തിറക്കുന്നത്

Back to top button
error: