KeralaNEWS

പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്‌സില്‍ ഇന്നു മുതല്‍

തിരുവനന്തപുരം: പരീക്ഷകള്‍ക്ക് മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്‌സില്‍ ഇന്നു മുതല്‍ ആരംഭിക്കും.

മുഴുവന്‍ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്.പത്താംക്ലാസുകാര്‍ക്ക് വൈകിട്ട് 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്ബറിലൂടെ സംശയനിവാരണം നടത്താം. പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതല്‍ പുനഃസംപ്രേഷണം ചെയ്യും.

 

 

പൊതുപരീക്ഷയുള്ള കുട്ടികള്‍ക്ക് സാധാരണ ക്ലാസുകള്‍ക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്.മുഴുവന്‍ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകും.

Back to top button
error: