ഭാഗ്യം ഇങ്ങനെയും വരുമോ;നറുക്കെടുപ്പില്‍ രണ്ടാം തവണയും കോടീശ്വരനായി യുഎഇയിലെ മലയാളി

ബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടാം തവണയും കോടീശ്വരനായി പ്രവാസി മലയാളി.മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കണ്ണങ്കടവത്ത് സൈദാലിക്കാണ് ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ ഒരു കോടി രൂപ (5 ലക്ഷം ദിര്‍ഹം) ലഭിച്ചത്.
 30 വര്‍ഷമായി അബുദാബിയിലെ ഒരു അറബിയുടെ വീട്ടില്‍ പാചകക്കാരനാണ് സൈദാലി.1998ല്‍ 15 പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിലായിരുന്നു ആദ്യ ഭാഗ്യം. അന്നത്തെ സമ്മാനത്തുകകൊണ്ടാണ് സൈദാലി വീടുവച്ചത്.ഇത്തവണത്തെ സമ്മാനത്തുക കൊണ്ട് നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങാനാണ് ആഗ്രഹമെന്ന് സൈദാലി പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version