KeralaNEWS

മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

മേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമായ മത്സ്യം ഏറ്റവും ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു.കാരണം ഇത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.  നമ്മുടെ ദൈനംദിന പോഷകാഹാരത്തിന്റെ ഭാഗമായി മത്സ്യം കഴിക്കുന്നത് ഹൃദയാഘാതം കുറയ്ക്കുന്നതിനും,കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും, ആസ്ത്മയുടെ സാധ്യത കുറയ്ക്കുന്നതിനും, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 2 (റൈബോഫ്ലേവിൻ) എന്നിവയാൽ സമ്പന്നമായ മത്സ്യം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, അയഡിൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ ഒരു വലിയ ഉറവിടവുമാണ്.ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ സാൽമൺ  മത്സ്യം ഉൾപ്പെടെ ദിവസേനയുള്ള  ഭക്ഷണക്രമം സ്തന, എൻഡോമെട്രിയൽ, പാൻക്രിയാറ്റിക്, തുടങ്ങിയ പ്രത്യേകതരം ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വ്യത്യസ്ത പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മത്തി, നെത്തോലി എന്നിവ കാൽസ്യത്താൽ സമൃദ്ധവുമാണ്.അതിനാൽ കോഴിയിറച്ചി പോലെയുള്ള മാംസാഹാരത്തേക്കാൾ മത്സ്യ വിഭവങ്ങൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

Back to top button
error: