KeralaNEWS

ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്ബറുകള്‍ പങ്കുവച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്ബറുകള്‍ പങ്കുവച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്.ബസ്സില്‍ കയറ്റാതിരിക്കുക..ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക.തുടങ്ങിയ വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച്‌ തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മേല്‍പ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങള്‍ ബസ്സുകളിലുണ്ടായാല്‍ താഴെപ്പറയുന്ന നമ്ബരുകളിലേക്ക് വാട്‌സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്. 1. തിരുവനന്തപുരം 9188961001, 2. കൊല്ലം 9188961002, 3. പത്തനംതിട്ട 9188961003, 4. ആലപ്പുഴ 9188961004, 5. കോട്ടയം 9188961005, 6. ഇടുക്കി 9188961006, 7. എറണാകുളം 9188961007, 8. തൃശ്ശൂര്‍ 9188961008, 9. പാലക്കാട് 9188961009, 10. മലപ്പുറം 9188961010, 11. കോഴിക്കോട് 9188961011, 12. വയനാട് 9188961012, 13. കണ്ണൂര്‍ 9188961013, 14. കാസര്‍ഗോഡ് 9188961014.

Back to top button
error: