CrimeNEWS

തൃശൂരില്‍നിന്ന് രണ്ടേകാല്‍ കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു; മൂന്നു യുവാക്കള്‍ പിടിയില്‍

തൃശൂള്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ രണ്ടേക്കാല്‍ കോടിയുടെ ഹഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പതിനൊന്നു കിലോ ഹഷിഷ് ഓയില്‍ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. 1100 കിലോ കഞ്ചാവ് വാറ്റിയുണ്ടാക്കിയതാണ് ഹഷിഷ് ഓയില്‍. ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപയാണ് വില. കേരളത്തില്‍ വില്‍ക്കുമ്പോള്‍ രണ്ടു കോടി ഇരുപത്തിയെട്ടു ലക്ഷം രൂപയാണ് വില.

ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷും കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണും അടങ്ങുന്ന സംഘം ലഹരിക്കടത്ത് വണ്ടി തടഞ്ഞുവെച്ചു പരിശോധിച്ചത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുയെങ്കിലും പോലീസ് വല വിരിച്ചു പിടിക്കുകയായിരുന്നു.

 

Back to top button
error: