KeralaNEWS

ഐഎസ്‌എൽ ഫുട്ബോൾ; ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ സാധ്യത ഇങ്ങനെ

എസ്‌എല്ലിൽ (Indian super league) ഇത്തവണ ജംഷഡ്പൂരും ഹൈദരാബാദും കൊൽക്കത്ത മോഹൻ ബഗാനുമാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ള ടീമുകൾ.അല്ലെങ്കിൽ ഏറെക്കുറെ സെമിഫൈനൽ ഉറപ്പിച്ച ടീമുകൾ. ഞായറാഴ്ച (മാർച്ച് 6) ഗോവയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.ഗോവയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 18 പോയിന്റും.
അതേസമയം ഇത്രയും മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള മുംബൈ 35 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദുമായാണ് അടുത്ത മത്സരത്തിൽ ഏറ്റുമുട്ടേണ്ടത്.
18 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള മോഹൻബഗാനാണ് മൂന്നാം സ്ഥാനത്ത്.നാളെ(മാർച്ച് 3) ചെന്നൈയിനുമായും തിങ്കളാഴ്ച (മാർച്ച് 7) ജംഷഡ്പൂരുമായുമാണ് അവരുടെ അടുത്ത മത്സരങ്ങൾ.ചെന്നൈയിൻ ടൂർണമെന്റിൽ നിന്നുതന്നെ പുറത്തായ ടീമാണ്.
നിലവിൽ 18 കളികളിൽ നിന്ന് 37 പോയിന്റുള്ള ജംഷഡ്പൂരാണ് ഒന്നാം സ്ഥാനത്ത്.മോഹൻബഗാനുമായും ഒഡീഷ എഫ്‌സിയുമായാണ് അവർക്ക് ഇനി ഏറ്റുമുട്ടേണ്ടത്.19 കളിയിൽ നിന്ന് 23 പോയിന്റുള്ള ഒഡീഷയും ടൂർണമെന്റിൽ നിന്നും പുറത്തായ ടീമാണ്.
അടുത്ത കളിയിൽ മുംബൈ ഹൈദരാബാദിനെ തോൽപ്പിക്കുകയും ഗോവയോട് കേരള ബ്ലാസ്റ്റേഴ്സ് തോൽക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്നും പുറത്താകും.മുംബൈ ജയിക്കുകയും ബ്ലാസ്റ്റേഴ്സിന് ഗോവയുമായി സമനില ലഭിക്കുകയും ചെയ്താലും ഇനി ബ്ലാസ്റ്റേഴ്സിന് സെമിയിൽ കടക്കാം.
ലീഗ് ഘട്ടത്തിൽ രണ്ട് ടീമുകൾ ഒരേ പോയിന്റുമായി ഫിനിഷ് ചെയ്യുകയാണെങ്കിൽ, റാങ്കിംഗ് തീരുമാനിക്കുമ്പോൾ ഇനിപ്പറയുന്ന മാനദണ്ഡങ്ങളാണ് കണക്കിലെടുക്കുന്നത്.സീസണിൽ ടീമുകളുടെ ഹെഡ്-ടു-ഹെഡ് റെക്കോർഡ്,നേർക്കുനേർ മത്സരങ്ങളിൽ മികച്ച ഗോൾ വ്യത്യാസം,പോയിന്റ് പട്ടികയിൽ മൊത്തത്തിലുള്ള ഗോൾ വ്യത്യാസം,ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകൾ,ഏറ്റവും ഉയർന്ന ഫെയർ-പ്ലേ റാങ്ക്,ഏറ്റവും കൂടുതൽ സമനില.അതിനാൽത്തന്നെ പോയിന്റ് പട്ടികയിൽ മുംബൈയും കേരളവും സമനിലയിലായാൽ(മുംബൈ ഹൈദരാബാദിനെതിരെ ജയിക്കുകയും കേരളം ഗോവയുമായി സമനിലയിൽ ആകുകയും ചെയ്താൽ) കേരളം മികച്ച ഹെഡ് ടു ഹെഡ് റെക്കോഡിലൂടെ മുന്നോട്ട് പോകും.അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈ ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സ് ഗോവയോട് തോൽക്കുകയും ചെയ്താലും ബ്ലാസ്റ്റേഴ്സ് അവസാന നാലിൽ കടക്കും.ഇനി മുംബൈ ഹൈദരാബാദിനെ തോൽപ്പിച്ചാലും ബ്ലാസ്റ്റേഴ്സിന്
ഗോവയെ തോൽപ്പിക്കാനായാൽ വുക്കൊമനോവിച്ചിനും സംഘത്തിനും 36 പോയിന്റോടെ പ്ലേഓഫ് കളിക്കാനാകും.

Back to top button
error: