NEWSWorld

യുക്രെയ്‌നിലേക്ക് ആയുധങ്ങളുടെ ഒഴുക്ക്; റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേയ്‌ക്കോ ?

ഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേയ്‌ക്കോ എന്ന അശങ്കയാണ് വിവിധ ലോകരാജ്യങ്ങള്‍ പ്രകടിപ്പിക്കുന്നത്. പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ആക്രമണം റഷ്യ ഇനിയും യുക്രെയ്ന്‍ തലസ്ഥാനം പിടിച്ചെടുക്കാന്‍ നടത്തിയിട്ടില്ലെന്ന് ദി ഡ്രൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. കൂടാതെ റഷ്യയുടെ മുന്നേറ്റത്തിന്റെ ആക്കം കുറഞ്ഞിട്ടുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. ഇത് തന്ത്രപരമായിരിക്കാം. കൂടുതല്‍ മികച്ച ആക്രമണ രീതി പുറത്തെടുക്കാനായിരിക്കാം ഇതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. അതേസമയം, തങ്ങള്‍ക്ക് എയര്‍-ടു-എയര്‍ മിസൈലുകള്‍ കിട്ടിയിട്ടുണ്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. അവര്‍ ഉപയോഗിക്കുന്ന ഇത്തരം മിസൈലുകള്‍ ‘റഷ്യന്‍’ വിഭാഗത്തില്‍ പെടുത്താവുന്നവ ആയതിനാല്‍ ഇത് എത്തിച്ചു കൊടുത്തിരിക്കുന്നത് നറ്റോ രാജ്യങ്ങളില്‍ ആരെങ്കിലുമായിരിക്കാമെന്നും കരുതുന്നു.

തങ്ങളെ പിന്തുണയ്ക്കുന്ന പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ നിരവധി എയര്‍-ടു-എയര്‍ മിസൈലുകള്‍ എത്തിച്ചു നല്‍കിയെന്നും അവ ഇപ്പോള്‍ത്തന്നെ പോര്‍വിമാനങ്ങളുടെ ചിറകിനു കീഴില്‍ ലക്ഷ്യം കാത്തിരിക്കുകയാണെന്നും യുക്രെയ്ന്‍ പറയുന്നു. കടന്നുകയറ്റക്കാര്‍ക്കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ മതിയാവോളം മിസൈലുകലുണ്ടെന്നാണ് പൈലറ്റുമാര്‍ നല്‍കുന്ന ഉറപ്പെന്നും യുക്രെയ്ന്‍ നടത്തിയ ട്വീറ്റില്‍ പറയുന്നു. മൂന്ന് യുക്രെയ്ന്‍ II-76 എസ് പോര്‍വിമാനങ്ങള്‍ പോളണ്ടിലേക്കു നടത്തിയ പറക്കല്‍ ഇതിന്റെ ഭാഗമായിട്ടായിരിക്കാമെന്നും വാദമുണ്ട്. പോളണ്ടിന്റെ കയ്യില്‍ റഷ്യയ്ക്ക് തിരിച്ചടി നല്‍കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ ഉണ്ടെന്നും പറയുന്നു. എന്നാല്‍, ഇവ പടിഞ്ഞാറന്‍ യുക്രെയ്നില്‍ എത്തിക്കാനും അവ സൈനിക വിഭാഗങ്ങള്‍ക്കിടയില്‍ വീതിച്ചു നല്‍കാനും സമയമെടുത്തിരിക്കാമെന്നും കരുതുന്നു.

അതേസമയം, തന്ത്രപരമായ നീക്കങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ള ജെറ്റ് വിമാന വ്യൂഹം യുക്രെയ്ന് ഇപ്പോഴും ഉണ്ടെന്നത് അദ്ഭുതകരമായ കാര്യമാണെന്നു വിലയിരുത്തപ്പെടുന്നു. തങ്ങള്‍ ശത്രുപക്ഷത്തെ പലരെയും വധിച്ചുവെന്ന് യുക്രെയ്ന്‍ അവാശപ്പെടുന്നുണ്ട്. എന്നാല്‍, ഇത് സൈനികരുടെ പോരാട്ടവീര്യം ഒരുപടി ഉയര്‍ത്താനുള്ള നീക്കമായിരിക്കാമെന്നും വിലയിരുത്തുന്നു.

അതേസമയം, തുര്‍ക്കിയില്‍ നിര്‍മിച്ച ടിബി2 ഡ്രോണുകളിലൊന്ന് റണ്‍വേയില്‍ കിടക്കുന്ന റഷ്യന്‍ യുദ്ധവാഹനങ്ങള്‍ക്കിടയിലേക്ക് കടന്നുകയറുന്ന വിഡിയോ യുക്രെയ്ന്‍ പുറത്തുവിട്ടു. ഈ വിഡിയോയുടെ ഉള്ളടക്കം സത്യമാണെങ്കില്‍ റഷ്യ നടത്താന്‍ ആഗ്രഹിച്ചുവന്ന ലക്ഷ്യങ്ങള്‍ ഇനിയും അകലെയായിരിക്കാം എന്നതിന്റെ തെളിവാണെന്നും കരുതുന്നു. വ്യോമ മേഖലയില്‍ തങ്ങളുടെ മേല്‍ക്കോയ്മ തെളിയിക്കാന്‍ റഷ്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. റഷ്യയ്ക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഇലക്ട്രോണിക് യുദ്ധ ശേഷിയും ഇതുവരെ പുറത്തെടുത്തതിന് തെളിവില്ല.

അതേസമയം, വടക്കു കിഴക്കന്‍ നഗരമായ ഖാര്‍കിവിലുള്ള പ്രകൃതിവാതക ഖനന മേഖലയ്ക്കു നേരെ കനത്ത റഷ്യന്‍ ആക്രമണം നടന്നുവെന്നും കരുതപ്പെടുന്നു. എണ്ണ-പ്രകൃതിവാതക മേഖലയ്ക്കു നേരെ റഷ്യ ആക്രമണം നടത്തിയെന്നും, ഇത് രണ്ടു വന്‍ സ്ഫോടനങ്ങളില്‍ കലാശിച്ചു എന്നും യുക്രെയ്നിയന്‍ ഉദ്യോഗ്സ്ഥര്‍ തന്നെ പറഞ്ഞു. അതേസമയം, യുക്രെയ്നിലെ റഷ്യയുടെ സൈനികവിന്യാസം (logistics) പിഴവറ്റതല്ലെന്നും ചിലയിടങ്ങളില്‍ സൈനികര്‍ക്ക് ഭക്ഷണവും യുദ്ധ വാഹനങ്ങള്‍ക്ക് ഇന്ധനമില്ലായ്മയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാകാമെന്നും കരുതുന്നു. പക്ഷേ, റഷ്യന്‍ സൈനികര്‍ തങ്ങള്‍ക്കു വേണ്ട സാധനങ്ങള്‍ക്കായി യുക്രെയ്നിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൊള്ളയടിക്കുന്ന വിഡിയോയും ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഇതുകൂടാതെ, റഷ്യന്‍ ടാങ്കുകളിലെ ഇന്ധനം തീര്‍ന്നതല്ല പ്രശ്നം, മറിച്ച് സൈനികര്‍ തന്നെ മനപ്പൂര്‍വം ഇന്ധനം ഒഴിച്ചു കളഞ്ഞതാണെന്നു പറയുന്നു. തങ്ങളുട ലക്ഷ്യം കീവ് ആണെന്നറിഞ്ഞപ്പോഴാണ് സൈനികര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതത്രെ. സമാധാന സേനാ ദൗത്യമാണ് നല്‍കിയിരിക്കുന്നത് എന്നു പറഞ്ഞാണ് സൈനികരെ അയച്ചതെന്നും ഫാറ്റിമ ട്ലിസ് ട്വീറ്റു ചെയ്യുന്നു. അതേസമയം, യുക്രെയ്നില്‍ ജനാധിപത്യം പുഃനസ്ഥാപിച്ചു കഴിഞ്ഞാലുടന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടങ്ങാമെന്ന് റഷ്യയുടെ വിദേശകാര്യ വകുപ്പു മന്ത്രി ലാവ്റോവ് പറഞ്ഞുവെന്ന് യുക്രെയ്നിയന്‍ ഗ്ലോറി ഫോര്‍എവര്‍ ട്വീറ്റു ചെയ്തു.

അതേസമയം, യുക്രെയ്നിന്റെ രണ്ട് എസ്യു-25എം1 ആക്രമണത്തില്‍ തകര്‍ന്നുവെന്നു പറയുന്ന ചില ട്വീറ്റകളും പ്രചരിക്കുന്നുണ്ട്. ഇവയില്‍ ഒന്ന് വീണത് ഒരാള്‍ക്ക് എടുത്തുകൊണ്ടു നടക്കാവുന്ന പ്രതിരോധ സിസ്റ്റത്തില്‍ നിന്നുള്ള (man-portable air defensesystem) വെടിയേറ്റാണെന്ന് അവകാശപ്പെടുന്ന വിഡിയോയും പ്രചരിച്ചിരുന്നു. ഖെര്‍സോണ്‍ (Kherson) പ്രദേശത്താണ് ഇതു സംഭവിച്ചത്. വിഡിയോയില്‍ കാണപ്പെട്ട ഇളംചാര നിറത്തിലുള്ള ഫ്രോഗ്ഫുട്ട് ഒരു യുക്രെയ്നിയന്‍ വിമാനത്തിന്റേതു തന്നെയാകുമെന്നും അനുമാനിക്കപ്പെടുന്നു.

എന്നാല്‍, കീവിന് ഏകദേശം 15 മൈല്‍ അകലെയുള്ള പ്രദേശത്ത് നിര്‍ത്താതെയുള്ള പീരങ്കിയാക്രമണം നടന്നുവെന്നും പറയുന്നു. വാസില്‍കിവില്‍ (Vasylkiv) ആണ് ആക്രമണം നടന്നത്. എണ്ണപ്പാടങ്ങള്‍ക്കു നേര്‍ക്കായിരിക്കാം ആക്രമണങ്ങള്‍ നടന്നത്. ഇവിടെ നിന്നുള്ള ഇന്ധനം ലഭിക്കാതെവന്നാല്‍ യുക്രെയ്ന്റെ പ്രതിരോധത്തളല്‍ വിള്ളല്‍ വീഴ്ത്താമെന്ന് റഷ്യ കരുതുന്നുണ്ടെന്നും വാര്‍ത്തയുണ്ട്. എന്നാല്‍, ഈ ആക്രമണത്തില്‍ എന്തെല്ലാം നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നതിനെപ്പറ്റി വ്യക്തമായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നട്ടില്ല. ഈ ആക്രമണം പുട്ടിന്റെ ആദ്യ ലക്ഷ്യങ്ങളിലൊന്നായി കരുതപ്പെടുന്നു.

അതേസമയം, റഷ്യന്‍ ഒലിഗാര്‍ക്കുകളുടെ നൗകകളും മറ്റും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഈ ആഴ്ച അമേരിക്ക ഉള്‍പ്പടെ പല രാഷ്ട്രങ്ങള്‍ ചേര്‍ന്നായിരിക്കും റഷ്യന്‍ പ്രഭുക്കളുടെയും കമ്പനികളുടെയും കീഴിലുള്ള നൗകകളും രാജമന്ദിരങ്ങളും പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. ഇവയെല്ലാം നിയമപരമല്ലാതെ നടത്തിയ സമ്പാദ്യത്തിന്റെ പട്ടികയിലാണെന്നു പറഞ്ഞാണ് വൈറ്റ് ഹൗസ് അവ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് റഷ്യയും മുന്നറിയിപ്പു നല്‍കുന്നു. ആയുധ നിയന്ത്രണ കരാറില്‍ നിന്ന് അടക്കം പിന്മാറിയായിരിക്കും പ്രതികരിക്കുക എന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്.

യുക്രെയ്ന് ആന്റി-ടാങ്ക് ആയുധങ്ങളും സ്റ്റിഞ്ജര്‍ മിസൈലുകളും നല്‍കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി അനലേന ബാര്‍ബൊക് പറഞ്ഞു. റഷ്യ നടത്തിയിരിക്കുന്ന രാജ്യാന്തര നിയമങ്ങളുടെ ലംഘനം തങ്ങള്‍ക്ക് കടുത്ത വിഷമമുണ്ടാക്കിയിട്ടുണ്ട്. എന്നുവച്ച് തങ്ങള്‍ സ്തംഭിച്ചിരിക്കുകയൊന്നുമല്ല എന്നും മന്ത്രി പറഞ്ഞു. ജര്‍മ്മനി 1000 ആന്റി ടാങ്ക് മിസൈലുകളും 500 ആന്റി എയര്‍ക്രാഫ്റ്റ് മിസൈലുകളുമാണ് യുക്രെയ്ന് നല്‍കുക.

 

Back to top button
error: