KeralaNEWS

പരശുറാം എക്‌സ്പ്രസിന്റെ സമയത്തിൽ ഇന്നുമുതൽ മാറ്റം

കോഴിക്കോട്: 16650 നമ്പർ നാഗർകോവിൽ-മംഗലാപുരം പരശുറാം എക്‌സ്പ്രസിന്റെ സമയത്തിൽ ഇന്നുമുതൽ മാറ്റം.3.45 എന്ന കോഴിക്കോട്ടെ സമയം ഇനിമുതൽ വൈകിട്ട് അഞ്ചുമണിയായിരിക്കും.
ഷൊര്‍ണൂര്‍ – കോഴിക്കോട് ദൂരം 86 കിലോമീറ്ററാണ്.പാതയിലെ അംഗീകൃത വേഗം മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ. ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂറിനകം ഈ ദൂരം ഒട്ടേറെ എക്‌സ്പ്രസ് ട്രെയിനുകള്‍ ഇപ്പോള്‍ ഓടിയെത്തുമ്ബോള്‍ പരശുറാം മാത്രം ഇനി രണ്ടര മണിക്കൂറിലേറെയെടുത്തു വേണം ഈ ദൂരം ഓടാനെന്നാണ് റെയില്‍വേയുടെ പുതിയ തീരുമാനം.
ഇത്രയും നാള്‍ ചെന്നൈ എഗ്മൂറില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനിനായിരുന്നു ഈ പ്രശ്‌നം.വഴി നീളെ ഇഴഞ്ഞിഴഞ്ഞ് കോഴിക്കോടു നിന്ന് വൈകിട്ട് 4.55ന് പുറപ്പെട്ടിരുന്ന ഈ വണ്ടിക്ക് ഇപ്പോള്‍ സമയമാറ്റം ലഭിച്ചപ്പോള്‍ പണി കിട്ടിയത് പരശുറാമിനാണ്.
എഗ്മൂര്‍- മംഗലാപുരം എക്‌സ്പ്രസ് മാര്‍ച്ച്‌ രണ്ടു മുതല്‍ വൈകിട്ട് മൂന്നിനാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടുന്നത്.അപ്പോള്‍ കോഴിക്കോടു നിന്ന് വൈകിട്ട് അഞ്ചിന് കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാര്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും കയറാന്‍ ട്രെയിനില്ലാതാകും.അതിനു ബദലായുള്ള റെയില്‍വേ തീരുമാനമാണ് പരശുറാമിന്റെ ഈ സമയമാറ്റത്തിന് പിന്നിൽ.

Back to top button
error: