KeralaNEWS

ആര് വാഴും, ആര് വീഴും; ഐഎസ്‌എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ്‌സി പോരാട്ടം

യിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ ഒരു തിരിച്ചു വരവ് അസാധ്യം.മുംബൈ സിറ്റിയെ നേരിടാന്‍ ഇന്നിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ സാധ്യതയിതാണ്.18 മത്സരങ്ങള്‍ വീതം കളിച്ച മുംബൈയും ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്.
ചെന്നൈയിന്‍ എഫ് സിക്കെതിരെ 3-0 ന്റെ ഉജ്വല ജയം സ്വന്തമാക്കിയതിന് ശേഷമാണ് മുംബൈയെ നേരിടാന്‍ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്.ഈസ്റ്റ് ബംഗാളിനെ കീഴടക്കിയാണ് മുംബൈയുടെ വരവ്.ജയിക്കാനായാല്‍ സെമി സാധ്യത ഉറപ്പിക്കാന്‍ മുംബൈയ്ക്ക് കഴിയും.സീസണില്‍ ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനോട് മൂന്ന് ഗോളിന് മുംബൈ പരാജയപ്പെട്ടിരുന്നു.
ഇന്ത്യൻ സമയം രാത്രി 7:30ന് ഗോവയിലെ തിലക് മൈദാന്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

Back to top button
error: