LIFENEWSTravel

പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ

 

 

 

 

ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ തങ്ങളുടെ പുത്തൻ സെഡാൻ സ്ലാവിയയുമായി ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ. തങ്ങളുടെ പുതിയ മോഡലിന് വില പ്രഖ്യാപിച്ചിരിക്കുകയാണ് അവർ.1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ വില്പനക്കെത്തിയിരിക്കുന്ന സ്കോഡ സ്ലാവിയയുടെ 1.0 ലിറ്റർ എഞ്ചിനുള്ള മോഡലുകളുടെ വില മാത്രമാണ് തത്കാലം സ്കോഡ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്റ്റീവ്, അംബീഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി വാങ്ങാവുന്ന സ്കോഡ സ്ലാവിയയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത് 10.69 ലക്ഷം മുതലാണ്.

 

ഒറ്റ നോട്ടത്തിൽ പുത്തൻ ഒക്‌ടേവിയയുടെ അനിയൻ ലുക്കാണ് സ്ലാവിയയ്ക്ക്. സ്‌കോഡയുടെ മുഖമുദ്രയായ ബട്ടർഫ്‌ളൈ ഗ്രിൽ, L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഹെഡ്‍ലാംപ്, ക്രീസ് ലൈനുകൾ ചേർന്ന ബമ്പറുകൾ, C ഷെയ്പ്പിലുള്ള ടെയിൽ ലാംപ് എന്നിവ സ്ലാവിയയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂപെ കാറുകൾക്ക് സമാനമായി പുറകിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫാണ് മറ്റൊരു ആകർഷണം. ടൊർണാഡോ റെഡ്, ക്രിസ്റ്റൽ ബ്ലൂ, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് സ്കോഡ സ്ലാവിയ വാങ്ങാം.

 

സ്‌കോഡയുടെ നേതൃത്വത്തിൽ ഫോക്സ്‌വാഗൺ ഗ്രൂപ്പ് തയ്യാറാക്കിയ MQB A0-IN പ്ലാറ്റ്‌ഫോമിലാണ് പുതിയ സെഡാൻ നിർമ്മിച്ചിരിക്കുന്നത്. 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും സ്കോഡ സ്ലാവിയയ്ക്കുണ്ട്. 2,651 എംഎം ആണ് വീൽബേസ്. റാപിഡുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ സ്ലാവിയയ്ക്ക് 128 എംഎം നീളവും 53 എംഎം വീതിയും 20 എംഎം ഉയരവും 98 എംഎം വീൽബേസും കൂടുതലാണ്.

Back to top button
error: