KeralaNEWS

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെ അട്ടിമറിച്ച് ജംഷഡ്പൂർ;സെമി ഉറപ്പിച്ചു

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂരിന് ഉജ്ജ്വല വിജയം.ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരേ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ജംഷഡ്പൂര്‍ നേടിയത്.ജയത്തോടെ ജംഷഡ്പൂര്‍ 37 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.18 മല്‍സരങ്ങള്‍ കളിച്ച ജംഷഡ്പൂര്‍ ഇതോടെ സെമി ബെര്‍ത്തും ഉറപ്പിച്ചു.35 പോയിന്റുള്ള ഹൈദരാബാദ് നിലവിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.
 ഹൈദരാബാദ് താരം ചിഗ്ലന്‍സെനെ സിങിന്റെ (5)വക സെല്‍ഫ് ഗോളായിരുന്നു ജംഷഡ്പൂരിന് ആദ്യം ലീഡ് നേടിക്കൊടുത്തത്..പീറ്റര്‍ ഹാര്‍ഡ്‌ലി(28), ഡാനിയല്‍ ചിമാ ചുക്കു(65) എന്നിവരായിരുന്നു ജംഷഡ്പൂരിന്റെ മറ്റ് സ്കോറർമാർ.

Back to top button
error: