യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ

യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടയിൽ.കര്‍ണാടകയിലെ ചെല്ലഗരെ സ്വദേശി നവീന്‍ എസ്.ജി ആണ് (21) ആണ് യുക്രൈനില്‍ ഇന്നു രാവിലെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു.
അതേസമയം ഇന്ത്യൻ എംബസി യുക്രൈൻ അതിർത്തി കടന്നെത്തുന്നവരെ ഫ്ലൈറ്റിൽ കയറ്റി വിടുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മലയാളികൾ ഉൾപ്പെടെയുള്ളവർ പറയുന്നു.മലയാളിയായ നൗഫൽ പറയുന്നതിങ്ങനെ:
 ‘ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്ബോഴായിരുന്നു ഷെല്ലാക്രമണം.രാവിലെ മുതല്‍ പുറത്ത് തുടര്‍ച്ചയായി ഷെല്ലാക്രമണം നടക്കുന്നുണ്ടായിരുന്നു.രാവിലെ പോകാനിരുന്നതാണ് ഞങ്ങള്‍.പക്ഷേ അപ്പോഴാണ് ആരോ മരിച്ചെന്ന് വിവരം അറിയുന്നത്.അങ്ങനെ റിസ്‌ക് എടുക്കേണ്ടന്ന് വെച്ചാണ് പോകാതിരുന്നത്. കുറേപേര്‍ ഇപ്പോഴും റെയില്‍വേ സ്‌റ്റേഷനിലാണ്.പക്ഷേ അവര്‍ക്കൊന്നും ചെയ്യാനാകുന്നില്ല.മുഴുവന്‍ തിരക്കാണ്. ഏത് ട്രെയിനിന് പോകണമെന്ന് പോലും അറിയില്ല. ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും പ്ലാനിംഗ് നടക്കുകയെന്ന് മാത്രമാണ് പറഞ്ഞത്.’
 
ഖാര്‍ക്കീവിലെ മെട്രോ ബങ്കറിലാണ് നൗഫലടക്കമുള്ളവർ ഇപ്പോഴുള്ളത്. ‘എ​ല്ലാ ഇ​ന്ത്യ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ന്ന് ത​ന്നെ കീ​വ് വി​ട​ണ​മെ​ന്ന് ഇന്ത്യൻ എം​ബ​സി നി​ര്‍​ദേ​ശിച്ചു.പ‌​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലേ​ക്ക് മാ​റാ​നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.പക്ഷെ ഈ അവസ്ഥയിൽ എങ്ങനെയെന്ന് മാത്രം അവർ പറയുന്നില്ല.യാതൊരു ക്രമീകരണവും ഇതിനായി അവർ ഒരുക്കിയിട്ടുമില്ല-വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു.
 
ഏകദേശം അഞ്ഞൂറോളം പേർ ഇപ്പോഴും കീവിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഇവർ പറയുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version