IndiaNEWS

താപനില കുറയും, മികച്ച വേനൽമഴ ലഭിക്കും; കാലാവസ്ഥാ വകുപ്പ്

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നീണ്ടു നിൽക്കുന്ന പ്രീമൺസൂൺ സീസണിൽ കേരളത്തിൽ മികച്ച വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

കലാവർഷത്തിനു മുൻപുള്ള ഈ പ്രീമൺസൂൺ കാലത്ത് കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യത.

ഒരു തുള്ളി മഴ ലഭിക്കാതെ മലപ്പുറം ജില്ല

2022 വർഷത്തെ ശൈത്യകാല സീസൺ (ജനുവരി- ഫെബ്രുവരി ) അവസാനിച്ചപ്പോൾ മലപ്പുറം ജില്ലയിൽ ഒരു തുള്ളി മഴ പോലും ലഭിച്ചില്ല. കഴിഞ്ഞ രണ്ടു മാസക്കാലത്ത് ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 7.4 മില്ലി മീറ്ററാണ്.

കേരളത്തിൽ ഈ സീസണിൽ ഇത്തവണ 33 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ശരാശരി 22.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 14.9 മി.മീ മാത്രം.

തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണയിൽ കുറവ് മഴ മാത്രമാണ് ലഭിച്ചത്

57.1 മില്ലി മീറ്റർ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പത്തനംതിട്ട (47.3), ഇടുക്കി (26.3), കൊല്ലം (24.1) തൊട്ടു സ്ഥാനങ്ങളിലെത്തി.

തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ 0.1 മി.മീ മഴ മാത്രം രേഖപ്പെടുത്തിയപ്പോൾ പാലക്കാട്‌ (0.2), കാസറഗോഡ് (1) മഴ മാത്രമാണ് ലഭിച്ചത്.

കോട്ടയത്ത്, ലഭിക്കേണ്ടതിനേക്കാൾ 50 ശതമാനം കുറവ് മാത്രമാണ് പെയ്തത്. ലഭിച്ചത് 17.2 മില്ലി മീറ്റർ ( പെയ്തത്: 35.2 മി.മീ). കഴിഞ്ഞ വർഷം ജനുവരി-ഫെബ്രുവരി മാസത്തിൽ 114.9 മിമീ മഴ ലഭിച്ചിരുന്നു. 409 ശതമാനം കൂടുതൽ മഴ.

ഈ മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള വേനൽ മഴക്കാല സീസൺ മോശമാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം.
ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യുനമർദം മാർച്ചിൽ കേരളത്തിൽ മഴയെത്തിക്കും. ഇതോടെ അതികഠിനമായ ചൂടിന് ആശ്വാസം ലഭിക്കും.

രാജ്യത്ത് ഇപ്പോൾ കൂടിയ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നത് കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്.

മാർച്ച്‌ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ
കൂടുതൽ ലഭിക്കാൻ സാധ്യത. അതോടൊപ്പം ചൂട് കുറയാനും സാധ്യത വിലയിരുത്തപ്പെടുന്നു. എന്നാൽ രാത്രി താപനിലയിൽ മാർച്ചിൽ കേരളത്തിൽ വർധനവിന് സാധ്യത കാണുന്നു.

Back to top button
error: