KeralaNEWS

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ ഇങ്ങനെ

ന്ത്യൻ സൂപ്പർ ലീഗിൽ ഈ അടുത്ത കാലത്തൊന്നും പ്ലേ ഓഫിനായി ഇത്രയും കടുത്ത മത്സരങ്ങൾ നടന്നിട്ടില്ല.ലീഗ് മത്സരങ്ങളുടെ അവസാന ദിവസം മാത്രമേ ഇക്കുറി  സെമി ഫൈനൽ ടീമുകൾ ഏതൊക്കെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കു. അത്രയ്ക്കും പ്രവചനാതീതമാണ് ഇത്തവണത്തെ സാഹചര്യം.

എങ്കിലും 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് നേടിയ ഹൈദരാബാദ് എഫ്‌സി ഈ സീസണിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമാണെന്ന് വേണമെങ്കിൽ പറയാം.ജംഷഡ്പൂർ എഫ്‌സി 17 മത്സരങ്ങളിൽ നിന്നും 34 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 18 മത്സരങ്ങളിൽ നിന്നും അത്രയും പോയിന്റുള്ള എ ടികെ മോഹൻബഗാൻ മൂന്നാം സ്ഥാനത്താണുള്ളത്.ഈ രണ്ട് ടീമുകൾക്കു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി എന്നിവരാണ് അവശേഷിക്കുന്ന പ്ലേ ഓഫ് സ്പോട്ടിനായി മത്സരിക്കുന്നത്.

 18 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തും 30 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.നാളെ നടക്കുന്ന നിർണായക മത്സരത്തിൽ മുംബൈ കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകൾ ഏറ്റുമുട്ടുമ്പോൾ അവസാനമായി പ്ലേ ഓഫിലേക്ക് കയറുന്ന ടീമിനെ അറിയാൻ സാധിക്കും.
ലീഗ് ഘട്ടത്തിൽ രണ്ട് ടീമുകൾ ഒരേ പോയിന്റുമായി ഫിനിഷ് ചെയ്യുകയാണെങ്കിൽ, റാങ്കിംഗ് തീരുമാനിക്കുമ്പോൾ ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ കണക്കിലെടുക്കും.സീസണിൽ ടീമുകളുടെ ഹെഡ്-ടു-ഹെഡ് റെക്കോർഡ്,നേർക്കുനേർ മത്സരങ്ങളിൽ മികച്ച ഗോൾ വ്യത്യാസം,പോയിന്റ് പട്ടികയിൽ മൊത്തത്തിലുള്ള ഗോൾ വ്യത്യാസം,ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകൾ,ഏറ്റവും ഉയർന്ന ഫെയർ-പ്ലേ റാങ്ക്,ഏറ്റവും കൂടുതൽ സമനില.
രണ്ടാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ് സിക്ക് ഇനി ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നിവരുമായിട്ടാണ് മത്സരമുള്ളത്.ജംഷഡ്പൂരിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതി. മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്സ് തോറ്റാൽ അവർക്ക് 34 പോയിന്റുമായി യോഗ്യത നേടാം.എറ്റികെ മോഹൻ ബഗാന് ചെന്നൈയിൻ എഫ്‌സി, ജംഷഡ്പൂർ എഫ്‌സി എന്നിവർക്കെതിരാണ് ഇനിയുള്ള മത്സരങ്ങൾ.അവസാന നാലിൽ തങ്ങളുടെ ബെർത്ത് ഉറപ്പാക്കാൻ ബാഗാന് അവരുടെ അവസാന മത്സരത്തിൽ ഒരു പോയിന്റ് നേടേണ്ടതുണ്ട്.മുംബൈ സിറ്റിയോട് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റാൽ 34 പോയിന്റുമായി എടികെ മോഹൻ ബഗാൻ യോഗ്യത നേടും.
മുംബൈ സിറ്റിക്ക് കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് എഫ്സി എന്നിവർക്കെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങൾ കളിക്കേണ്ടത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപെടുത്തിയാൽ മുംബൈക്ക് പ്ലേ ഓഫിലെത്താം.മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ.കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടണമെങ്കിൽ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വേണം.അതിനാൽത്തന്നെ മുംബൈ സിറ്റിക്കെതിരെ തോൽക്കില്ലെന്ന് കേരളത്തിന് ഉറപ്പിച്ചേ മതിയാകൂ. 34 പോയിന്റുമായി മുംബൈയും കേരളവും സമനിലയിലായാൽ, കേരളം മികച്ച ഹെഡ് ടു ഹെഡ് റെക്കോഡിലൂടെ മുന്നോട്ട് പോകും.
മുംബൈയെ കീഴടക്കി അവസാന മത്സരത്തിൽ ഗോവയ്ക്കെതിരെയും ജയം കണ്ടെത്തിയാൽ ബ്ലാസ്റ്റേഴ്സിന് (36 പോയിന്റോടെ) ഒന്നും നോക്കാതെ പ്ലേഓഫ് ഉറപ്പിക്കാം.മുംബൈയ്ക്കെതിരെ സമനിലയാണെങ്കിലും കേരളത്തിനു സാധ്യത ബാക്കിയാണ്.അവസാന ലീഗ് മത്സരത്തിൽ ഹൈദരാബാദിനെതിരെ മുംബൈ ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സ് ഗോവയെ തോൽപ്പിക്കുകയും ചെയ്താൽ വുക്കൊമനോവിച്ചിനും സംഘത്തിനും 34 പോയിന്റോടെ പ്ലേഓഫ് കളിക്കാനാകും.ഇനി മുംബൈയ്ക്കെതിരായ മത്സരം മാത്രം ജയിച്ചും ബ്ലാസ്റ്റേഴ്‌സിനു പ്ലേഓഫിലെത്താം. മുംബൈ ഹൈദരാബാദിനോടും ജയമില്ലാതെ മടങ്ങിയാലാണ് ആ അവസരം.
ബംഗളുരു ,ഒഡീഷ,ഗോവ, ചെന്നൈയിൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ എന്നിവ ഇതിനകം തന്നെ തന്നെ ടൂർണമെന്റിൽ നിന്നും പുറത്തായിക്കഴിഞ്ഞ ടീമുകളാണ്.

Back to top button
error: