India

വാണിജ്യ സിലിണ്ടറിന് വില 2000 കടന്നു; 106.50 രൂപ വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി. അതേസമയം ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരി ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു.

കൊച്ചിയില്‍ 101 രൂപയാണ് ഫെബ്രുവരി ഒന്നിന് കുറഞ്ഞത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ 106 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. അഞ്ചു കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 27 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. 569 രൂപയാണ് ഡല്‍ഹിയില്‍ അഞ്ചു കിലോ പാചക വാതക സിലിണ്ടറിന് വരിക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിട്ടില്ല. വാണിജ്യ എല്‍പിജിക്ക് ഫെബ്രുവരി ഒന്നിന് 91.5 രൂപ കമ്പനികള്‍ കുറച്ചിരുന്നു.

Back to top button
error: