KeralaNEWS

സിപിഐ എം സംസ്ഥാന സമ്മേളനം: നവകേരള സൃഷ്‌ടിക്കായുള്ള നയരേഖയ്‌ക്ക്‌ രൂപംനൽകും

നവകേരള സൃഷ്‌ടിക്കായുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കർമ പരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാടു നൽകാനുള്ള നയരേഖയ്‌ക്ക്‌ സിപിഐ എം സംസ്ഥാന സമ്മേളനം രൂപംനൽകും. ഇന്ന് വൈകിട്ട്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ  രേഖ അവതരിപ്പിക്കും.

കേരളത്തിന്റെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രത്തിൽ ഇത് രണ്ടാംതവണയാണ്‌ സമ്മേളനത്തിൽ വികസന രേഖ അവതരിപ്പിക്കുന്നത്‌. കമ്യൂണിസ്റ്റ് പാർടിയുടെ 1956ലെ സമ്മേളനത്തിലാണ്‌ ആദ്യമായി വികസനരേഖ അവതരിപ്പിക്കപ്പെട്ടത്‌. ഭാവികേരളത്തിന്റെ വികസനകാഴ്ചപ്പാടുകൾ സംബന്ധിച്ച പ്രമേയമായിരുന്നു 1957ലെ ഒന്നാം ഇ എം എസ് സർക്കാർ തുടക്കംകുറിച്ച കേരളവികസനപദ്ധതികളുടെ അടിസ്ഥാനം. ഭൂ ഉടമസമ്പ്രദായം മാറ്റുക, മൗലികവ്യവസായങ്ങൾ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് ആസൂത്രണ നിർവഹണം നടത്തുക, വിദ്യാഭ്യാസം സാർവത്രികമാക്കുക, ജനാധിപത്യാവകാശങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സമ്മേളനത്തിലെ നിർദേശങ്ങളായിരുന്നു.

Back to top button
error: