യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് കേന്ദ്ര മന്ത്രിമാരും

ദില്ലി: യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് നാല് കേന്ദ്ര മന്ത്രിമാരും.ഹര്‍ദീപ് സിംഗ്പുരി, കിരണ്‍ റിജിജു,ജ്യോതിരാദിത്യ സിന്ധ്യ, വി കെ സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടന്ന അടിയന്തര യോഗത്തിലായിരുന്നു ഈ നിര്‍ണ്ണായക തീരുമാനം.
അതേസമയം റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയില്‍ എത്തി.249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.ഇതില്‍ 12 പേര്‍ മലയാളികളാണ്.വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മലയാളികള്‍ ദില്ലിയില്‍ നിന്നും ഇന്ന് വൈകിട്ടോടെ കേരളത്തിലേക്ക് മടങ്ങും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version