KeralaLife StyleNEWS

യുക്രയിനിൽ ഒറ്റപ്പെട്ട മകളെ നാട്ടിലെത്തിക്കാം എന്ന വ്യാജേന തട്ടിപ്പ്

 

 

 

മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു മധ്യപ്രദേശില്‍നിന്നുള്ള യുവതിയില്‍നിന്ന് തട്ടിപ്പ് സംഘം 37000 രൂപ തട്ടിയെടുത്തു. യുദ്ധം മുറുകി നിൽക്കുമ്പോഴും തട്ടിപ്പ് നടക്കുന്നത് ഇരട്ടി തലവേദനയാണ്.

പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) നിയോഗിച്ച ‘പേഴ്‌സണല്‍ അസിസ്റ്റന്റ്’ എന്ന വ്യാജേന രംഗത്തെത്തിയയാളാണ് പണം തട്ടിയെടുത്തത്.

 

യുക്രയിനിൽ ഒറ്റപെട്ട മകളെ നാട്ടിലെത്തിക്കുക എന്ന വ്യാജേനയാണ് പരാതിക്കാരിയായ യുവതിയെ തട്ടിപ്പകാരൻ ബന്ധപ്പെട്ടത്. വിമാനത്തുകയായി 42000 രൂപ യുവതി കൈമാറി. എന്നാല്‍ പിന്നീട് പ്രതികരണം ഇല്ലാതായതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതെന്ന് യുവതിക്ക് ബോധ്യമായത്.

 

ഇതിനിടെ 5000 രൂപ തട്ടിപ്പുകാരന്‍ തിരികെ നല്‍കി. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശിയായ പ്രിന്‍സ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

 

നേരത്തെ യുക്രെയ്നിലുള്ള മകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യാര്‍ഥിക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് സംഘം യുവതിയെ ബന്ധപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് നിയോഗിച്ച ഉദ്യോഗസ്ഥനാണെന്നും, മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്നും ഇയാള്‍ യുവതിയെ ഫോണിലൂടെ അറിയിച്ചു. വിമാന ടിക്കറ്റ് എടുക്കുന്നതിനായി 42000 രൂപ കൈമാറണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇത് കേട്ട് ഒരു മടിയും കൂടാതെ യുവതി പണം കൈമാറി. എന്നാല്‍, മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ യുവതി പരിഭ്രാന്തയായി.

 

തട്ടിപ്പുകാരനെ പലതവണ വിളിച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്ന് യുവതി പറഞ്ഞു. നിരന്തരമായി വിളിച്ചതോടെ തട്ടിപ്പ് നടത്തിയയാള്‍ 5000 രൂപ തിരികെ നല്‍കുകയും ചില വ്യാജ സ്ലിപ്പുകള്‍ അയയ്ക്കുകയും ചെയ്തു. യുക്രെയ്നിലെ സ്ഥിതിഗതികളില്‍ മകളുടെ അവസ്ഥയോര്‍ത്ത് ഏറെ പരിഭ്രാന്തിയിലാണെന്ന് വൈശാലി മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പിന് ഇരയായെന്ന് ബോധ്യമായതോടെ യുവതി പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശി പ്രിന്‍സ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തു. പ്രതിയെ പിടികൂടാന്‍ പൊലീസ് സംഘത്തെ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട്

Back to top button
error: