KeralaNEWS

ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏതെന്നും അത് ഏതു രാജ്യത്തിന്റെ പക്കലാണെന്നും അറിയാമോ ?

വിമാനങ്ങള്‍ കാണാത്തവര്‍ ഉണ്ടാവില്ല.അതില്‍ കയറിയവരും ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ധാരാളം.പക്ഷെ ചോദ്യമിതാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനം കണ്ടിട്ടുണ്ടോ? പോട്ടെ, കേട്ടിട്ടുണ്ടോ..? എയര്‍ ബസ് നിർമ്മിച്ച A 380 എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി.
ഇതൊരു യാത്രാവിമാനം അല്ലെന്ന് ആദ്യമേ പറയട്ടെ.സൈനികരേയും യുദ്ധോപകരണങ്ങളും വഹിച്ചുകൊണ്ട് ഏറെ ദൂരം പറക്കാന്‍ സാധിക്കുന്ന കാരിയര്‍ വിമാനങ്ങൾക്കായുള്ള പരീക്ഷണങ്ങളിൽ നിന്നാണ് ഈ വിമാനത്തിന്റെ പിറവി.ശീത യുദ്ധകാലത്ത് അമേരിക്കയും റഷ്യയും തമ്മിൽ നടന്ന മൂപ്പിളിമ തർക്കമാണ് ഈ വിമാനത്തിന്റെ പിറവിയിലേക്ക് നയിച്ചതെന്നും വേണമെങ്കിൽ പറയാം. ടെക്നോളജിയും ആധുനിക സംവിധാനങ്ങളുമായിരുന്നു അമേരിക്കയുടെ തുറുപ്പു ചീട്ടെങ്കിൽ  വലിപ്പവും വിമാനത്തിന്റെ എണ്ണത്തിലുള്ള ആധിക്യവുമായിരുന്നു റഷ്യയുടെ പ്രത്യേകത.അങ്ങനെ രണ്ടു കൂട്ടരും മത്സരിച്ചു പുതിയ പുതിയ ക്യാരിയര്‍ വിമാനങ്ങള്‍ നിർമ്മിച്ചു കൊണ്ടിരുന്നു.
അങ്ങനെ ഇരിക്കുമ്പോളായിരുന്നു അമേരിക്ക സ്പേസ് ടെക്നോളജിയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തിക്കൊണ്ട് വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹനങ്ങള്‍ (സ്പേസ് ഷട്ടില്‍) കണ്ടു പിടിക്കുന്നതും അത് വിജയകരമായി ഉപയോഗിക്കുന്നതും.ചന്ദ്രനിലേക്കുള്ള യാത്ര മുതല്‍ പുറകിലായിപ്പോയെങ്കിലും അമേരിക്കക്ക് തൊട്ടു പുറകെ തന്നെ റഷ്യയും സ്പേസ് ഷട്ടില്‍ നിർമ്മിക്കാന്‍ തുടങ്ങി-ബുറാന്‍.പക്ഷെ ഒരു പ്രധാന പ്രശ്നം അവരെ അലട്ടി.മോസ്കോയിലെ അത്യാധുനിക ലാബുകളില്‍ വച്ച് നിർമ്മിക്കുന്ന ഷട്ടില്‍ എങ്ങനെ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കസാക്കിസ്ഥാനിലെ ബൈക്കന്നുര്‍ വിക്ഷേപണ തറയില്‍ എത്തിക്കും? സാധാരണ ഇതിനായി ഉപയോഗിച്ചിരുന്നത് ട്രെയിന്‍ ആയിരുന്നു.പക്ഷെ ഭീമന്‍ ഷട്ടിലിനെ റെയില്‍ മാര്‍ഗം കൊണ്ട് പോകാന്‍ സാധിക്കില്ലായിരുന്നു.ഒടുവിൽ അമേരിക്കക്കാര്‍ ഉപയോഗിച്ച മാര്‍ഗം തന്നെ ഇതിനായി സ്വീകരിക്കാന്‍ റഷ്യയും തീരുമാനിച്ചു- വായു മാർഗ്ഗം!
അങ്ങനെ ഇതിനു വേണ്ടി മാത്രം ഒരു ഭീമന്‍ വിമാനം നിര്‍മിക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിച്ചു. ബേസ് മോഡലായി എ എന്‍ 124 തന്നെയാണ് തിരഞ്ഞെടുത്തത്‌. ഇത്തരം ഒരു വിമാനത്തിന് ഏതാണ്ട് 600 കോടി രൂപ നിർമ്മാണച്ചിലവ് വരുമായിരുന്നുവെങ്കിൽ പുതുതായി നിര്‍മിക്കുന്ന ഭീമന്‍ വിമാനത്തിന്  അതിന്റെ മൂന്നിരട്ടി ആയിരുന്നു ചിലവ്.ഏതായാലും രണ്ടു വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയായി 1988 ല്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനം പുറത്തിറങ്ങി- “അന്റൊനോവ് 225” എന്നായിരുന്നു ഈ രാക്ഷസന്റെ പേര്.പക്ഷെ സോവിയറ്റ് യൂണിയന്‍ ഇതിനെ വിളിച്ച ഓമനപ്പേര് മ്രീയ (സ്വപ്നം എന്ന് റഷ്യന്‍ ഭാഷയില്‍) എന്നായിരുന്നു.
അപ്പോൾ ഇതാണല്ലേ ലോകത്തിലെ ഏറ്റവും വലിയ വിമാനം ? അല്ല.അണ്ണനാണോ തമ്പിയാണോ മൂത്തതെന്ന് അപ്പോഴും(ഇപ്പോഴും) വാദം നിലനിൽക്കുന്നതിനാൽ അമേരിക്കയും പണി തുടങ്ങി.പക്ഷെ റഷ്യയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മറ്റൊരു രീതിയിലായിരുന്നു അതിന്റെ നിർമ്മാണം എന്നുമാത്രം!
 
മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ പോൾ അലന്റെ നേതൃത്വത്തിലുള്ള ‘സ്വകാര്യ’ വിമാനത്തിന്റെ നിർമ്മാണമായിരുന്നു അത്.
 അങ്ങനെ നിർമ്മിച്ച് 2017ൽ കാലിഫോർണിയയിലെ മോജാവേ എയർ ആൻഡ് സ്പെയ്സ് പോർട്ടിൽ നിന്നും പറന്നുയർന്ന “സ്ട്രാറ്റോലോഞ്ച്” എന്ന ഭീമനാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനം.
28 വീലുകൾ, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എൻജിനുകൾ എന്നിവയുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അകലമുണ്ട്. കൂടുതൽ പേർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്ക് ഗതാഗതം വർധിപ്പിക്കുന്നതിനുമായാണ് വലിപ്പമേറിയ തന്റെ ഈ വിമാനം എന്നായിരുന്നു പറച്ചിലെങ്കിലും പോൾ അലന്  ഈ വിമാനം പറക്കുന്നത് കാണാൻ ഭാഗ്യമുണ്ടായില്ല. 2016 ഒക്ടോബറിൽ അദ്ദേഹം അന്തരിച്ചു.
സ്കെയിൽഡ് കോമ്പസിറ്റ്സ് എന്ന കമ്പനി നിർമ്മിച്ച ഈ വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്.മണിക്കൂറിൽ 304 കിലോമീറ്ററാണ് ഇതിന്റെ വേഗം.ഇപ്പോൾ മനസ്സിലായില്ലേ ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമ്മിച്ചതാരെന്നും അതിന്റെ പേരെന്തെന്നും അതിന്റെ പിന്നിലെ ബുദ്ധി എന്തെന്നും !!!

Back to top button
error: