
കൊതിയൂറും വിഭവങ്ങള്‍ നുണയുമ്പോള്‍ നമ്മൾ കാശ് നോക്കാറില്ല.എന്നാൽ ഇവ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ.രുചി കൂടും എന്നു മാത്രമല്ല, കാശും ലാഭം.ഫലൂദയും, ഫ്രൂട്ട്സലാഡും, നട്ട്സ് ഷെയ്ക്കുമൊക്കെയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.ഇതാ ഇവിടെ രുചികരമായ ഫലൂദ എങ്ങനെ ഉണ്ടാക്കാമെന്നാണ് പരിചയപ്പെടുത്തുന്നത്.
വേണ്ട സാധനങ്ങൾ
1. സേമിയ 100 ഗ്രാം
2. സാബൂനരി 100 ഗ്രാം
3. പാല് ഒന്നര കപ്പ്
4. പഞ്ചസാര മൂന്ന് ടീസ് സ്പൂണ്‍
5. ജെല്ലി ഒരു ചെറിയ പായ്ക്കറ്റ്
6. കസ്കസ് കുറച്ച്
7. റോസ് സിറപ്പ്
8. വാനില ഐസ്ക്രീം ഒരു ബോക്സ്
ഉണ്ടാക്കുന്ന വിധം
കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ അല്പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടിയാവാന്‍ വെയ്ക്കുക. കട്ടിയായ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് മാറ്റി കുറച്ചുനേരം വയ്ക്കുക. കസ്കസ് കുതിര്‍ത്ത് വയ്ക്കുക. ആദ്യം ഒരു സ്പൂണ്‍ സേമിയ അല്പം ലായനിയോടെ ഗ്ലാസില്‍ ഒഴിക്കുക. മേലെ സാബൂനരിയും പാലും കൂടി ഒരു സ്പൂണ്‍ ഒഴിക്കുക. പിന്നെ ജല്ലിയും കസ്കസും കുറച്ച് വിതറുക. മുകളില്‍ റോസ് സിറപ്പ് തളിക്കുക. അവസാനം കുറച്ചധികം വാനില ഐസ്ക്രീം (മൂന്ന് നാലു സ്പൂണ്‍) കോരി ഇടുക….
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
സൗദിയില്‍ ചൂട് ഉയരുന്നു -
എകെജി സെന്ററിനെതിരായ ആക്രമം: പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രമെന്ന് സി.പി.എം. -
എ.കെ.ജി. സെന്ററിനെതിരായ ആക്രമണം: കനത്ത ജാഗ്രതയില്‍ പൊലീസ് -
ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകന് 67 വര്‍ഷം തടവും 65,000 രൂപ പിഴയും -
സ്വപ്ന സുരേഷിന്റെ മകള്‍ വിവാഹിതയാകുന്നു -
മാധ്യമങ്ങളുടെ ദുഷ്ടലാക്കും വ്യാജവാർത്തയും കെഎസ്ഇബി പൊളിച്ചടുക്കിയപ്പോൾ -
സ്റ്റാർ ഫ്രൂട്ട് അഥവാ ചതുരപ്പുളി -
കെഎസ്ആർടിസിയുടെ ബഡ്ജറ്റ് യാത്ര; മലപ്പുറത്ത് നിന്നും വെറും 174 രൂപയ്ക്ക് ഊട്ടി കാണാം -
പട്ടാമ്പിയുടെ ചരിത്രം അഥവാ നേതിരിമംഗലത്തിന്റെ ചരിത്രം -
തിരുവനന്തപുരത്ത് എകെ ജി സെന്ററിന് നേരെ ബോംബേറ് -
ഒന്നു പിഴച്ചാൽ മരണം ഉറപ്പ്; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങൾ -
കേദാര്‍നാഥിലേക്ക് ചുരുങ്ങിയ ചിലവിൽ ഹെലികോപ്റ്ററിൽ പോകാം;വിശദ വിവരങ്ങൾ -
നിങ്ങൾക്ക് ക്യാൻസർ ഉണ്ടോ ? അറിയാന്‍ ഈ ലക്ഷണങ്ങള്‍ മതി -
പേവിഷബാധയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ -
ന്യൂസിലാന്‍ഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാല സ്വദേശി അലീന അഭിലാഷ് നിയമിതയായി, ജന്മനാട് അഭിമാനിക്കുന്നു