CultureLIFE

ഇനി മാസ്ക് വെച്ച ബുദ്ധിമുട്ടേണ്ട. പുതിയ പ്രതിവിധി ഇതാ

കോവിഡ് മൂലം നമ്മളൊക്കെ മാസ്ക് വെച്ച് വലഞ്ഞു.  അതിനു പ്രതിവിധിയായി. മാസ്കിനു പകരം ഒരു പുതിയ രീതി.

ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ‘നാസോ 95’ എന്ന എയര്‍ പ്യൂരിഫയറിന് രൂപം നല്‍കിയിട്ടുള്ളത്.

 

 

മാസ്ക് ഉപയോഗിക്കുമ്പോഴുള്ള അസ്വസ്ഥതകളില്‍ നിന്നും ഇത് രക്ഷ നല്‍കുമെന്നും മൂക്കിലൂടെ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്പോഴും സ്വയം ശുദ്ധീകരിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. മാസ്‌കുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും ഇവയ്‌ക്കാണെന്ന് ലാബുകള്‍ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. മൂക്കിന്റെ വലിപ്പമനുസരിച്ച്‌ പല അളവിലും ഇവ ലഭ്യമാണെന്നും നാനോക്ലീന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു

 

 

ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്ബൊടി, വായു മലിനീകരണം എന്നിവയില്‍ നിന്നും ‘നാസോ 95’ രക്ഷ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതില്‍ ഫില്‍ട്ടറായി പ്രവര്‍ത്തിക്കുന്നത്.

Back to top button
error: