NEWS

രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ പ്രവാചക ബള്‍ഗേറിയ സ്വദേശി ബാബ വാന്‍ഗ ചർച്ചയാകുന്നു.

റഷ്യ യുക്രൈൻ യുദ്ധം പിടിമുറുക്കിയ സാഹചര്യത്തിൽ,രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ പ്രവാചക ബള്‍ഗേറിയ സ്വദേശി ബാബ വാന്‍ഗ ചർച്ചയാകുന്നു.

 

 

ഇപ്പോൾ വാർത്തയാകുന്നത് റഷ്യയെക്കുറിച്ച് അവർ നടത്തിയ പ്രവചനങ്ങളാണ്. യൂറോപ്പ് തരിശുഭൂമിയാകുമെന്നും റഷ്യയുടെയും വ്ലാഡിമിറിന്റെയും മഹത്വം മാത്രമായിരിക്കും നിലനില്‍ക്കുക എന്നു ബാബ പ്രവചിച്ചിരുന്നത്രേ.

 

‘‘എല്ലാം ഉരുകും, മഞ്ഞുപോലെ. ഒന്നു മാത്രം ആർക്കും തൊടാനാവാതെ നിൽക്കും, വ്ലാഡിമിറിന്റെ മഹത്വം, റഷ്യയുടെ മഹത്വം. റഷ്യയെ ആർക്കും തടയാനാവില്ല. എല്ലാം റഷ്യയുടെ വഴിയിൽനിന്ന് നീക്കം ചെയ്യപ്പെടുമെന്ന് മാത്രമല്ല ലോകത്തിന്റെ നാഥനായും മാറും’’– എന്നും ബാബ പ്രവചിച്ചിട്ടുണ്ട്. പുട്ടിനെതിരെ കൊലപാതക ശ്രമമുണ്ടാകുമെന്നും യൂറോപ്പിൽ ഭീകരാക്രമണമുണ്ടാകുമെന്നും പ്രവചനമുണ്ട്.ശാസ്ത്രം, രാഷ്ട്രീയം, പ്രതിരോധം മുതൽ ആരോഗ്യ കാര്യങ്ങൾ വരെ ബാബ വർഷങ്ങൾക്കു മുൻപേ പ്രവചിച്ചിട്ടുണ്ട്.

 

 

പലതിനെയും പറ്റി അവർ പ്രവചിച്ചിരുന്നു, പലതും പലപ്പോഴായി വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. 2016ൽ ചൈന വൻ ശക്തിയാകുമെന്ന് അവർ പറഞ്ഞിരുന്നു. 2021ൽ വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചിരുന്നത്. 2028 ആവുന്നതോടെ ലോകത്താർക്കും ഭക്ഷ്യ ക്ഷാമം നേരിടേണ്ടി വരില്ലെന്നാണ് ബാബയുടെ മറ്റൊരു പ്രവചനം.

ഇവയെല്ലാം ഇപ്പോൾ വേറെ വീണ്ടും ജനശ്രദ്ധ നീടിയിരിക്കുകയാണ്.

2164ൽ പാതി മനുഷ്യനും മൃഗവുമായ ജീവികൾ ഉണ്ടാവുമെന്നും,

2341 എത്തുന്നതോടെ ലോകം ആവാസ യോഗ്യമല്ലാതാകുമെന്നും, പരിസ്ഥിതി തകരുമെന്നും,5071 വർഷത്തോടെ ലോകം അവസാനിക്കുമെന്നും ബാബ വാൻഗ പ്രവചിച്ചിട്ടുണ്ട്.

 

നോസ്ട്രഡാമസിൽ ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബാബ വാന്‍ഗ അറിയപ്പെടുന്നത്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ല്‍ അന്തരിച്ചു.

 

 

Back to top button
error: