NEWSWorld

യുക്രൈനിലെ റഷ്യന്‍ അധിനിവേശം: സംഘര്‍ഷം കൂടുതല്‍ രക്തരുക്ഷിതമാവുന്നു :

യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂന്നു ദിവസം പിന്നിടുമ്പോൾ സംഘര്‍ഷം കൂടുതല്‍ രക്തരുക്ഷിതമാവുന്നു. യുക്രൈനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. തലസ്ഥാന നഗരമായ കീവില്‍ വലിയ സംഘര്‍ഷമാണ് മുന്നാം ദിനം രാത്രിയിലും അരങ്ങേറിയത്. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു. കാര്‍ക്കീവ്, സുമി, വാസില്‍ക്കീവ് എന്നിവിടങ്ങളിലും വലിയ ആക്രമണങ്ങള്‍ അരങ്ങേറി. വാസില്‍കീവില്‍ എണ്ണ സംഭരണ ശാലയില്‍ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവില്‍ ഗ്യാസ് പൈപ് ലൈന് നേരെയും റഷ്യന്‍ ആക്രമണം ഉണ്ടായി.

സപ്പോരിജിയ ആണവ നിലയം ലക്ഷ്യമിട്ടാണ് പുതിയ റഷ്യന്‍ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യൂറോപിലെ തന്നെ വലിയ ആണവ നിലയങ്ങളില്‍ ഒന്നാണ് സപ്പോരിജിയ. സുമിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തത് . 7 വയസ്സുകാരിയുള്‍പ്പെടെ അഞ്ച് സാധാരണക്കാരും യുക്രൈന്‍ റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.അതേസമയം, മൂന്ന് ദിനങ്ങള്‍ പിന്നിട്ട റഷ്യന്‍ അധിനിവേശം ഇതുവരെ ഇരുന്നൂറോളം പേരുടെ ജീവന്‍ കവര്‍ന്നെടുത്തെന്നാണ് യുക്രൈന്‍ നല്‍കുന്ന വിവരം. 198 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായും ആയിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് യുക്രൈന്‍ ആരോഗ്യമന്ത്രിയുടെ പ്രതികരണം. കുട്ടികള്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുപ്പതിലധികം കുട്ടികളാണ് ഇതിനോടകം യുദ്ധക്കെടുതിക്ക് ഇരയായിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

Back to top button
error: