
തേങ്ങക്കൊത്ത് വഴറ്റിയിട്ടിരുന്ന കോഴിക്കറിയായിരുന്നു ഒരിക്കൽ കേരളത്തിന്റെ രുചി.എന്നാൽ കഴിഞ്ഞ പത്താണ്ടിനുള്ളിൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. സൗദിയിൽ നിന്നു കുഴിമന്തിയും ബ്രോസ്റ്റും പിന്നെ വേറെ ഏതൊക്കെയോ നാട്ടിൽ നിന്ന് മുഗൾ വിഭവങ്ങളും കേരളത്തിൽ വണ്ടിയിറങ്ങി.അമേരിക്കയിൽ നിന്നും കെഎഫ്സി(കെന്റക്കി ഫ്രൈഡ് ചിക്കൻ) പോലുള്ള വിഭവങ്ങളും.ബിരിയാണി തന്നെ ആഡംബരമെന്ന് കരുതിയിരുന്ന കേരളം പിന്നീട് ചുട്ടെടുത്ത ഇറച്ചിയുടെ സുഗന്ധത്തിനു വഴി മാറി.ഇന്ന് ഷവർമ മുതൽ കഫ്സ വരെ.അതേ തന്തൂരി ചിക്കനെ അത്ഭുതത്തോടെ നോക്കി നിന്ന തൊണ്ണൂറുകളിൽ നിന്നും നമ്മൾ ഒരുപാട് മാറിപ്പോയി.ചിക്കൻ ഷവായ, ചിക്കൻ കാലിഫോർണിയ, ഇളനീർ ചിക്കൻ,കബാലി ചിക്കൻ… പാവം കോഴികളുടെ ഒരു കാര്യം.തന്റെ വിധി നാളെയെന്താകുമോ ആവോ !!
ബ്രോസ്റ്റഡ് ചിക്കൻ (Broasted Chicken) ഉണ്ടാക്കുന്ന വിധം
ചിക്കൻ കുറച്ചു വലിയ കഷ്ണങ്ങളാക്കിയെടുക്കുക.ഒരു കുഴിയൻ പാത്രത്തിൽ കുറച്ചു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി,കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുളിപ്പ് കുറഞ്ഞ കുറച്ചു തൈര്, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക.അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഇട്ടു നന്നായി തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.കോട്ടിങ്ങിനായി കോൺഫ്ലോറിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.അതിലേക്കു കുറച്ചു കുരുമുളക് പൊടി, കുറച്ചു കാശ്മീരി മുളകുപൊടി എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അതിലേക്ക് വൈറ്റ് ഓട്സ് ഇട്ടു നന്നായി മിക്സ് ചെയ്തു വയ്ക്കുക.
പിന്നീട് നന്നായി മസാല പിടിച്ച ചിക്കൻ കഷ്ണങ്ങൾ കോൺഫ്ലോർ ഓട്സ് മിക്സ് ചേർത്ത് നന്നായി കവർ ചെയ്തെടുക്കുക. ചീനിച്ചട്ടിയിൽ എണ്ണ നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് ഇട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കുക.മീഡിയം ഫ്ളയിമിൽ നന്നായി ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്യണം…
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
നിങ്ങളുടെ മക്കൾ ലഹരിയിൽ ‘പുകയുന്നുണ്ടോന്ന്’ എങ്ങനെ കണ്ടുപിടിക്കാം…? -
ഭാവി കണക്കിലെടുത്ത് നിങ്ങൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്? -
സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച -
യു.കെയിലേക്ക് ഒമാന്‍ പൗരന്മാര്ക്ക് അടുത്ത വര്‍ഷം മുതല്‍ വിസ ഇല്ലാതെ യാത്ര ചെയ്യാം -
ദീര്‍ഘകാല വിസ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാന്‍ -
വ്യാജമദ്യം കടത്തിയ ഓട്ടോയില്‍ എക്െസെസ് ഉദ്യോഗസ്ഥന് ചാടിക്കയറി; ഓട്ടോറിക്ഷ മറിച്ച് ഡ്രൈവര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടു -
മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥയെ കൊലപ്പെടുത്താന്‍ ശ്രമം: ഇരുപത്തൊന്നുകാരന് അറസ്റ്റില്‍ -
സുഹൃത്തുമൊത്ത് രാത്രി മദ്യപിച്ചെത്തി കടലില്‍ കുളിച്ചു, ശേഷം ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം -
ജിഎസ്ടി: ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി -
നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല; ജി.എസ്.ടി കൗണ്‍സിൽ യോഗം സമാപിച്ചു -
തിരുവനന്തപുരത്ത് സാറ്റലൈറ്റ് ഫോണിന്റെ സിഗ്നല്‍ കണ്ടെത്തി; അല്‍ സലം തീവ്രവാദി സാന്നിധ്യമെന്ന് സംശയം -
“ഇനിയെനിക്ക് ഏതെങ്കിലും ബീച്ചിൽ പോയിരിക്കണം, ഒന്നും ചെയ്യാതെ വെറുതെയിരിക്കണം… ” അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ഒരു രാജി -
എരുമേലി – റാന്നി പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു -
സൗദിയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ ! -
സേതു ആവശ്യപ്പെട്ടു, ശരത് പകര്‍ത്തി… ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്