KeralaNEWS

കോന്നി മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാന്റിന്റെ ഉത്ഘാടനം ഇന്ന് വൈകിട്ട്

ത്തനംതിട്ട: കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ പൂർത്തീകരിച്ച ഓക്സിജന്‍ നിര്‍മാണ പ്ലാന്റിന്റെ ഉത്ഘാടനം ഇന്ന് വൈകിട്ട്‌ 4.30ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർവഹിക്കും. അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉല്പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. 2021 മെയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവില്‍ പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി മെഡിക്കല്‍ കോളേജില്‍ ലഭ്യമാകാനും, വേഗം നിര്‍മാണം നടത്താനും സഹായകമായത്.പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായതോടെ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും.ഇതോടെ 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പടെ 270 കിടക്കയിലേക്ക് പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ എത്തും.

Back to top button
error: