KeralaNEWS

കളമശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി

കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറി. പാലക്കാട്ടു നിന്നു സിമന്റുമായി ചേര്‍ത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് കളമശേരിയില്‍ അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം.
 ഞാലകം ജുമാ മസ്ജിദിനും കളമശ്ശേരി നഗരസഭയ്ക്കും സമീപത്തുള്ള മെട്രോ തൂണിലേക്കാണ് ലോറി ഇടിച്ചു കയറിയത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ആലത്തൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഷമീര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Back to top button
error: