KeralaNEWS

റഷ്യക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ; ചൈനയും യുഎഇയും ഒപ്പം

യുക്രെയ്‌നില്‍നിന്ന് റഷ്യന്‍ സൈനിക പിന്‍മാറ്റം ആവശ്യപ്പെടുന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ‘യുക്രെയ്ന്‍ പ്രമേയത്തെ’ അനുകൂലിച്ച് വോട്ട് ചെയ്യാതെ ഇന്ത്യ. ചൈനയും യുഎഇയും ഇന്ത്യയൊടൊപ്പം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.അതേസമയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു.15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോയും ആവശ്യപ്പെട്ടു.യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം.റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഇതിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്.
അതേസമയം യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തുടരുകയാണ്.കീവ് വൈദ്യുത നിലയത്തിനു സമീപം സ്‌ഫോടനങ്ങള്‍ ഉണ്ടായതായി കീവ് മേയര്‍ അറിയിച്ചു.മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ പറഞ്ഞു.

Back to top button
error: