CultureLIFE

രണ്ടായിരത്തിലധികം വരുന്ന ഈ അമൂല്യ വസ്തു ശേഖരിക്കാന്‍ കാട് കയറുന്നവരുടെ കഥ

മണക്കയം ആദിവാസികോളനയിലെ  സംഘം മീനമാസമാകാന്‍ കാത്തിരിക്കും. പൊന്നമ്പൂവ് ശേഖിക്കാൻ.  2 മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് യാത്ര. 20 മുതല്‍ നൂറ് കിലോ വരെ പൊന്നാമ്പൂവ് ശേഖരിച്ച്‌ മടങ്ങും. ആദിവാസി കളുടെ പ്രധാന വരുമാന സ്രോതസാണ് പൊന്നാമ്പൂവ്. അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളില്‍ പ്രധാനം.

 

പശ്ചിമഘട്ട വനങ്ങളിലെ കാട്ടുജാതി മരത്തിലാണ് പൊന്നാമ്പൂവ് ഉണ്ടാകുന്നത്. മിരിസ്റ്റിക്ക മലബാറിക്ക എന്നാണ് ശാസ്ത്രീയ നാമം.മുളപൊട്ടി വളര്‍ന്ന് ഇരുപത് വര്‍ഷത്തിന് ശേഷമാണ് കായ്ക്കുന്നത്. ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് നിറംനല്‍കാനും പെയിന്റ് തയാറാക്കാനും ഇവ ചേര്‍ക്കാറുണ്ടെന്ന് ആദിവാസികള്‍ പറയുന്നു.

ജാതിക്കയിലെ ജാതിപത്രി പോലെയാണ് പൊന്നാമ്പൂവിന്റെ ഘടന. ഉണക്കിയെടുത്തതിന് ശേഷം വിത്ത് കാട്ടില്‍ത്തന്നെ ആദിവാസികള്‍ ഉപേക്ഷിക്കും

ന്നാല്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ലഭിക്കുന്നില്ല. കാലാവസ്ഥമാറിയതുകൊണ്ട് ചിലതൊക്കെ നേരത്തെ പൂക്കും. ഗിരിജന്‍ സൊസൈറ്റികളും മലഞ്ചരക്ക് വ്യാപാരികളുമാണ് ആദിവാസികളില്‍ നിന്ന് പൊന്നാമ്പൂവ് വാങ്ങുന്നത്. ഉത്തരേന്ത്യക്കാര്‍ കിലോയ്ക്ക് രണ്ടായിരത്തിലധികം രൂപ കൊടുത്താണ് മൊത്തവ്യാപാരികളില്‍ നിന്ന് വാങ്ങുന്നത്. പക്ഷേ ആദിവാസികള്‍ക്ക് കിലോയ്ക്ക് 200 മുതല്‍ 750 രൂപ വരെയേ ലഭിക്കു.

Back to top button
error: