KeralaNEWS

ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നെയിന്‍ എഫ്.സി പോരാട്ടം

ന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കുന്ന നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നെയിൻ എഫ്‌സിയെ നേരിടും.ലീ​ഗിൽ ഇനി ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാനാകു.കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടതാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി  മാറിയത്.എന്നാൽ ഇന്നു ചെന്നൈയെ പരാജയപ്പെടുത്തി തിരിച്ചു വരാനുളള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
അതേ സമയം സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച ചെന്നൈയിന്‍ എ.ഫ്‌സി ആശ്വാസ ജയത്തിന് വേണ്ടിയാവും ഇന്നിറങ്ങുക. ഐ.എസ്.എല്ലില്‍ കഴിഞ്ഞ ആറു മത്സരങ്ങളില്‍ ചെന്നൈയിന് വിജയിക്കാനായിട്ടില്ല.ഒരു മാസം മുമ്ബ് നോര്‍ത്ത് ഈസ്റ്റിനെതിരെ നേടിയ വിജയമാണ് ഈ സീസണില്‍ ചെന്നൈയിന്റെ അവസാന വിജയം.

Back to top button
error: