FictionLIFEMovieNewsthen Special

മഹത്തായ ഇന്ത്യൻ അടുക്കള ഇനി ഹിന്ദിയിലേക്ക്

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ മാറി വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ 2021 ൽ പുറത്ത് വന്ന, ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ‘ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രം അതുവരെ ഉണ്ടായിരുന്ന അടുക്കള സങ്കൽപ്പങ്ങളോടുള്ള കലഹമായിരുന്നു. അടുക്കള സങ്കൽപ്പങ്ങൾ മാത്രമല്ല, കുറച്ചധികം അനാചാരങ്ങളോടും.

നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരില്ല എന്നത് ശ്രദ്ധേയമാണ്. തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്ത ചിത്രം ഇപ്പോൾ ബോളിവുഡിൽ റീമേക്കിന് ഒരുങ്ങുകയാണ്. ഹർമൻ ബാവെജ, വിക്കി ബഹ്‌റി എന്നിവരാണ് റീമേക്കിനുള്ള ചിത്രത്തിന്റെ പകർപ്പവകാശം മേടിച്ചിരിക്കുന്നത്.

 

ഒരു വിവാഹിതയായ സ്ത്രീ അവടെ അനുഭവിക്കുന്ന ചില പ്രശ്നങ്ങളും.. സ്വപ്നങ്ങൾ പൂട്ടി വീടിനുള്ളിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട ഒരു പെണ്ണും.. ചില സാമൂഹിക കലാപങ്ങളും ഒക്കെയാണ് സിനിമയുടെ വിഷയം. സിനിമ ഹിന്ദിയിൽ നിർമ്മിക്കുമ്പോൾ സന്യാ മലഹോത്രയാണ് നിമിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.

Back to top button
error: