പദ്മരാജന്‍ ചലച്ചിത്ര- സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പി പദ്മരാജന്‍ ട്രസ്റ്റിന്റെ 2021ലെ ചലച്ചിത്ര- സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍,(25000രൂപ, ശില്പം, പ്രശസ്തി പത്രം) മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം,പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍.

2021ല്‍ സെന്‍സര്‍ചെയ്ത സിനിമകളും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. ഡി.വി.ഡി/ ബ്ലു റേഡിസ്‌ക്ക് /പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്.

2021 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക.(20000രൂപ, ശില്പം, പ്രശസ്തി പത്രം ) നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം.
കഥാപുരസ്‌കാരത്തിന് 2021ല്‍ മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്ന് കോപ്പികളയയ്ക്കണം. 15000രൂപ, ശില്പം പ്രശസ്തി പത്രം എന്നിവയാണ് കഥാപുരസ്കാരത്തിന് ലഭിക്കുക.
പ്രസാധകര്‍ക്കും വായനക്കാര്‍ക്കും രചനകള്‍ അയയ്ക്കാം.
സംവിധായകന്‍, തിരകഥാകൃത്ത് നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവചരിത്രക്കുറിപ്പും ഫോട്ടോയും അയയ്ക്കണം.
എന്‍ട്രികള്‍ തിരിച്ചയക്കുന്നതല്ല.
അപേക്ഷിക്കേണ്ട അവസാന തീയതി 2022മാര്‍ച്ച് 20. വിലാസം പ്രദീപ് പനങ്ങാട്, ജനറല്‍ സെക്രട്ടറി,പി പദ്മരാജന്‍ ട്രസ്റ്റ്, വിജയശ്രീ, 1(3)സി എസ് എം നഗര്‍, ശാസ്തമംഗലം പി ഒ തിരുവനന്തപുരം 10, ഫോണ്‍ 9544053111.

വിജയകൃഷ്ണന്‍
ചെയര്‍മാന്‍

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version