യു​ക്രെ​യ്നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ര​ക്ഷാ​ദൗ​ത്യം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്ത്യ

യു​ക്രെ​യ്നി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ര​ക്ഷാ​ദൗ​ത്യം ഊ​ർ​ജി​ത​മാ​ക്കി ഇ​ന്ത്യ. യു​ക്രെ​യ്ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പോ​ള​ണ്ട്, ഹം​ഗ​റി , സ്ലൊ​വാ​ക്യ, റു​മേ​നി​യ എ​ന്നി​വ​യു​മാ​യി ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തും. കു​ടു​ങ്ങി കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വീ​ക​രി​ക്കും.

ഹം​ഗ​റി​യും പോ​ള​ണ്ടും ഇ​ന്ത്യ​യു​ടെ ര​ക്ഷാ ദൗ​ത്യ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. റോ​ഡ് മാ​ർ​ഗം ഇ​ന്ത്യ​ക്കാ​രെ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് വ്യോ​മ​മാ​ർ​ഗം ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ര​ക്ഷാ ദൗ​ത്യം. പാ​സ്പോ​ർ​ട്ടും വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ക​രു​തി ഇ​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പ​ല വി​ദ്യാ​ർ​ഥി​ക​ളും ബ​ങ്ക​റു​ക​ളി​ലാ​ണ് അ​ഭ​യം തേ​ടി​യി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​രെ യു​ക്രൈ​ൻ അ​തി​ർ​ത്തി​യി​ലെ​ത്തി​ക്കു​ക എ​ന്ന വ​ലി​യ വെ​ല്ലു​വി​ളി ഇ​ന്ത്യ നേ​രി​ടു​ന്നു​ണ്ട്. പു​ത​പ്പു പോ​ലു​മി​ല്ലാ​തെ കൊ​ടും ത​ണു​പ്പ​ത്താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​യു​ന്ന​ത്. ആ​രോ​ടും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം.

ഹെല്പ് ലൈൻ നമ്പർ

യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് 1800118797 എ​ന്ന ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ടോ​ൾ​ഫ്രീ ന​ന്പ​രി​ലേ​ക്ക് ബ​ന്ധ​പ്പെ​ടാം. ഇ​തി​നു പു​റ​മേ 91 11 23012113, 91 11 2301404, 91 11 2301795 എ​ന്ന ന​ന്പ​രു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​വു​ന്ന​താ​ണ്. situationroom@mea.gov.in എ​ന്ന ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്കും cons1.kyiv@mea. gov.in എ​ന്ന ഇ-​മെ​യി​ൽ ഐ​ഡി​യി​ൽ ഉ​ക്രെ​യി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ​യും ബ​ന്ധ​പ്പെ​ടാം. യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് 380 9973004258 എ​ന്ന നമ്പരിലേ​ക്കോ 380 997300483 എ​ന്ന നനമ്പരിലേ​ക്കോ ബ​ന്ധ​പ്പെ​ടാം.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version