ആസിഫ് അലി നായകനായ ജീത്തു ജോസഫിൻ്റെ ‘കൂമൻ’ പാലക്കാട് പോത്തുണ്ടിയിൽ ആരംഭിച്ചു

ലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂമൻ (The Night Rider).

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇന്ന് (ഫെബ്രുവരി 24) പാലക്കാട് പോത്തുണ്ടി ശിവക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ തുടക്കമിട്ടു.

ജീത്തു ജോസഫ് ആദ്യഭദ്രദീപം തെളിയിച്ചു. തുടർന്ന് ആൽവിൻ ആൻ്റണി, തിരക്കഥാകൃത്ത് കെ..ആർ.കൃഷ്ണകുമാർ, സതീഷ്ക്കുറുപ്പ്, ലിൻഡാ ജിത്തു, എയ്ഞ്ചലീനാ മേരി ആൻ്റണി, മനു പന്മനാഭൻ, നൗഷാദ് ആലത്തൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ലിൻ്റൊജിത്തു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഏയ്ഞ്ചലീനാ മേരി ആൻ്റണി ഫസ്റ്റ് ക്ലാപ്പു നൽകി.
കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനു പിന്നലുണ്ട്.
കെ.ആർ.കൃഷ്ണകുമാറിൻ്റേതാണ് തിരക്കഥ. വിനയക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നു.
സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും വി.എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം- രാജീവ് കോവിലകം.
മേക്കപ്പ് – രതീഷ് വിജയൻ.
പ്രൊജക്റ്റ് ഡിസൈനർ- ഡിക്സൻപൊടുത്താസ്
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -മനു പന്മനാഭൻ, എയ്ഞ്ചലീനാ ആൻ്റണി, ജയചന്ദ്രൻ കല്ലാടത്ത്
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ: ബന്നറ്റ് എം.വർഗീസ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version