KeralaNEWS

റഷ്യയുടെ യുക്രൈൻ ആക്രമണത്തിനു പിന്നിൽ; എന്തേ വ്‌ളാദിമിര്‍ പുടിനെ ലോകം ഭയക്കുന്നു ?

ര്‍ക്കും വഴങ്ങാത്ത ആരെയും കൂസാത്ത കാര്യങ്ങൾ നേർക്കുനേർ പറയാൻ മടിക്കാത്ത വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിൻ. രാഷ്ട്രീയത്തില്‍ വരുന്നതിന് മുൻപ് രഹസ്യാന്വേഷണ ഏജന്‍സി ഏജന്റായിരുന്നു.അതിനാൽ തന്നെ ഏതു നീക്കവും ചടുലവും കിറുകൃത്യവുമായിരിക്കും.ഇതാണ് ലോകനേതാക്കളെ ഭയപ്പെടുത്തുന്നതും.ഒന്നും കാണാതെ പുടിൻ ഒരു യുദ്ധത്തിന് ഇറങ്ങി പുറപ്പെടില്ലെന്ന് അവർക്കറിയാം.അതാണ് റഷ്യയുടെ യുദ്ധനീക്കത്തെ തടയാൻ ലോക രാജ്യങ്ങൾ മടിക്കുന്നതും.
  1952 ഒക്ടോബര്‍ ഒന്നിന് ലെനിന്‍ഗ്രാഡില്‍ ജനിച്ച പുടിന്‍ ചെറുപ്പം മുതലേ ആയോധന കലകളില്‍ താല്‍പര്യമുള്ളയാളായിരുന്നു. ജൂഡോയുടേയും ഗുസ്തിയുടേയും റഷ്യന്‍ കോംബോയായ സാംബോയില്‍ 16 വയസാകുമ്പോഴേക്കും കഴിവ് തെളിയിക്കാന്‍ പുടിന് സാധിച്ചു.ആയോധന കലകളിലെ പ്രാവീണ്യം മാത്രമല്ല പഠിക്കാനുള്ള കഴിവും കൂടിയാണ് അന്നത്തെ സോവിയറ്റ് യൂണിയനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹൈസ്‌കൂള്‍ 281ല്‍ പുടിന് പ്രവേശനം നേടിക്കൊടുത്തത്.സ്‌കൂളിലെ റേഡിയോ സ്‌റ്റേഷനിലും പുടിന്‍ സജീവമായിരുന്നു.ആരെയും എടുത്തിട്ട് അലക്കാനുള്ള കഴിവ് അന്നേ പുടിനുണ്ടായിരുന്നു എന്നർത്ഥം!
ഉപരിപഠനകാലത്താണ് കെജിബിയില്‍ ചേരുകയെന്നത് പുടിന്റെ സ്വപ്‌നമായി മാറുന്നത്.അങ്ങനെ 1975ല്‍ ലെനിന്‍ഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമം പഠിച്ചിറങ്ങിയ പുടിന്  രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ലഭിക്കുന്നു.നിര്‍ണായകമായ വിവരങ്ങള്‍ കെജിബിക്കു വേണ്ടി ചോര്‍ത്തി നല്‍കാന്‍ വിദേശികളെ തിരഞ്ഞെടുക്കുന്ന സംഘത്തിലാണ് പുടിന്‍ ആദ്യം പ്രവര്‍ത്തിക്കുന്നത്.സത്യസന്ധനും അച്ചടക്കമുള്ളവനുമെന്നാണ് പുടിനെ കെജിബി രേഖകള്‍ വിശേഷിപ്പിക്കുന്നത്.1991 വരെയുള്ള 15 വര്‍ഷക്കാലം പുടിന്‍ കെജിബി ഏജന്റായി പ്രവര്‍ത്തിക്കുന്നുണ്ട്. കേണൽ പദവിയിലെത്തിയ ശേഷമാണ് പുടിന്‍ ഇവിടെ നിന്നും വിരമിക്കുന്നത്.ശേഷം രാഷ്ട്രീയത്തില്‍ പയറ്റിതെളിയാനായിരുന്നു പുടിന്റെ തീരുമാനം.വെറും എട്ടു വര്‍ഷം കൊണ്ട് പുടിന്‍ റഷ്യന്‍ പ്രസിഡന്റ് പദവിയിലെത്തി.1999 മുതല്‍ 2008 വരെയും 2012 മുതല്‍ ഇന്നുവരെയും പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ട്.
പ്രസിഡന്റ് സ്ഥാനത്തില്ലാത്ത ഇടക്കാലത്ത് റഷ്യയുടെ പ്രധാനമന്ത്രിയും മറ്റാരുമായിരുന്നില്ല. രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്റായി തിരഞ്ഞെടുക്കാനാവില്ലെന്ന നിബന്ധനയുള്ളതിനാലായിരുന്നു അത്.എന്നാൽ രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ഈ ഭരണഘടനാ ചട്ടത്തില്‍ തന്നെ പുടിൻ ഭേദഗതി വരുത്തി.ഇതുപ്രകാരം പുടിന് ആറ് തവണ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകും.2036ല്‍ 83 വയസുവരെ റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ നിലവില്‍ പുടിന് നിയമപരമായ യാതൊരു തടസവുമില്ല എന്ന്.
റഷ്യയുടെ യുക്രൈൻ ആക്രമണത്തിനു പിന്നിൽ
സോവിയറ്റ് യൂണിയൻ തകർന്നതോടെയാണ് യുക്രൈൻ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറുന്നത്.വീടു വിട്ടിറങ്ങിയ സഹോദരനോടുള്ള വിദ്വേഷം മാത്രമല്ല ഇപ്പോൾ റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.കമ്മ്യൂണിസ്റ്റ് ചേരിവിട്ട് യുക്രൈൻ സോഷ്യലിസ്റ്റ് വിരുദ്ധരായ നാറ്റോയോട് കൂടുതൽ അടുക്കുന്നതും, അതിൽ അംഗത്വം ലഭിക്കാൻ ശ്രമിക്കുന്നതും റഷ്യക്ക് തലവേദനയാണ്.ലോകത്തിന്റെ ഒരറ്റത്ത് അമേരിക്കയും മറ്റേ അറ്റത്ത് ചൈനയും ‘വല്യേട്ടൻമാരായി’ നിലയുറപ്പിച്ചതും പുടിനെ ചൊടിപ്പിച്ചിട്ടുണ്ട്.എല്ലാവർക്കും കൂടിയുള്ള മറുപടിയാണ് പുടിന്റെ യുക്രൈൻ ആക്രമണത്തിന് പിന്നിൽ.

Back to top button
error: