LIFEMovie

സിഗ്നേച്ചർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ റിലീസ് ചെയ്തു

അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ.

പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന “സിഗ്നേച്ചർ” മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്. ആദിവാസി ജീവിതം ദുരിതപൂർണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ ഉദ്വോകജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു.
അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “സിഗ്നേച്ചർ”എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിന്റെ
കഥ തിരക്കഥ സംഭാഷണം ഫാദർ ബാബു തട്ടിൽ സി എം ഐ എഴുതുന്നു.
ഛായാഗ്രഹണം-എസ് ലോവൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ -നോബിൾ ജേക്കബ്.

Back to top button
error: