KeralaNEWS

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിൽ

ലുവ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റിലായി.ആലുവ എടത്തല സ്വദേശി ഡോ.ഹരികുമാറാണ് അറസ്റ്റിലായത്.വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ ഡോക്ടര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ ഹരികുമാര്‍, സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം ആലുവ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: