FictionLIFEMovieNewsthen Special

മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച

മലയാളികൾ കാത്തിരുന്ന OTT റിലീസുകൾ വെള്ളിയാഴ്ച. ഈ മാസം ഫെബ്രുവരി 25ന്. അജഗാജാന്തരം, കുഞ്ഞേൽദോ, ജാൻ എ മൻ എന്നിങ്ങനെ പ്രേക്ഷക പ്രിയ ചിത്രങ്ങാളാണ് റിലീസിനു ഒരുങ്ങുന്നത്.

 

75 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്ന ടിനു പപ്പച്ചൻ – പെപ്പെ ചിത്രം ‘അജഗാജന്തരം’ സോണി ലിവിലൂടെ പ്രേഷകരുടെ മുന്നിലെത്തും. ഒരു മാസ്സ് എന്റെർറ്റൈനറാണ് ചിത്രം. വളരെ നല്ലൊരു പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

 

ബസിൽ ജോസഫ്, അർജുൻ അശോകൻ, ഗണപതി, റിയാ സൈറ തുടങ്ങി വൻ യുവതാര നിര അണിനിരന്ന ചിത്രമാണ് ജാൻ എ മൻ. തീയേറ്ററുകളിൽ ചിരി പടർത്തിയ ചിത്രം ഫെബ്രുവരി 25 മുതൽ സൺ നെക്സ്ട്ടിൽ ലഭിക്കും.

 

ആസിഫ് അലി നായകനായ കുഞ്ഞേൽദോ, ഫെബ്രുവരി 25 ന് സീ 5 മായിരിക്കും ലഭിക്കുക.

 

Back to top button
error: