അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം; കുറ്റപത്രം സമർപ്പിച്ചു

കോലേഞ്ചരി: കിഴക്കമ്ബലത്ത് ക്രിസ്മസ് രാത്രിയില്‍ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കുകയും ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രം കോലഞ്ചേരി ജുഡീഷ്വല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതികളെല്ലാം തന്നെ ജാര്‍ഘണ്ട്, ബംഗാൾ, ആസ്സാം, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ്.

നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം നടത്തല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version