അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവർക്ക്  മാസംതോറും 1000 രൂപ- യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മേഠി:യുപിയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് മാസംതോറും 900-1000 രൂപ പ്രതിഫലം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലഞ്ഞുതിരിയുന്ന കന്നുകാലികളില്‍ നിന്ന് കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കുമെന്നും യോഗി വ്യക്തമാക്കി.സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കിയെന്നും ഗോമാതാവിനെ കശാപ്പുചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version