KeralaNEWS

വളർത്തു നായ്ക്കളിലെ ചെള്ള്  ശല്യവും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ

നായകളെ വളർത്തുന്നവരുടെ എന്നത്തേയും പ്രശ്നമാണ് ചെള്ള്,പേൻ.. തുടങ്ങിയവ.അതിനാൽത്തന്നെ നായ്ക്കൾക്ക് വർഷത്തിൽ ഒന്നോരണ്ടോ തവണ വൈദ്യപരിശോധന നടത്തുന്നതു നല്ലതാണ്.അതേപോലെ വിരയ്ക്കെതിരെയും ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങൾക്കെതിരെയും ഇടയ്ക്കിടെ മരുന്നും നൽകണം.ദിവസേന ബ്രഷ് ചെയ്യുന്നത് കട്ടപിടിച്ചിരിക്കുന്ന കൊഴിഞ്ഞ രോമങ്ങൾ നീക്കം ചെയ്യാനും ശരീരം ചൂട് പിടിക്കുന്നത് തടയാനും  ഉപകരിക്കും.അധികം നീളമുള്ള രോമങ്ങൾ മുറിച്ചു കളയാനും ശ്രദ്ധിക്കണം.
നായ്ക്കളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയുന്നത് ബാക്റ്റീരിയ, ഫംഗസ്, പേന്‍, ചെള്ള് എന്നിവയെല്ലാമാണ്. പോഷകാഹാരമില്ലെങ്കിലും ചര്‍മരോഗങ്ങളുണ്ടാകാം.അതുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നു.ശരിയായ രീതിയിലുള്ള പരിചരണം നായ്ക്കള്‍ക്ക് ലഭിക്കാത്തതാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം.നായ്ക്കളുടെ ശരീരത്തില്‍ ബാക്റ്റീരിയയുണ്ട്.പലരും വളര്‍ത്തു നായ്ക്കളെ ദിവസവും കുളിപ്പിക്കാറുണ്ട്.എന്നാൽ ആഴ്ചയില്‍ ഒരിക്കലാണ് നായ്ക്കളെ കുളിപ്പിക്കേണ്ടത്. ശരീരത്തില്‍ ഈര്‍പ്പം തങ്ങിനിന്നാല്‍ ബാക്റ്റീരിയകള്‍ പെരുകാന്‍ അത് കാരണമാകും. അതുപോലെ തന്നെ ഡിറ്റര്‍ജന്റ് അടങ്ങിയ ഷാംപൂ ഉപയോഗിച്ച് കുളിപ്പിച്ചാല്‍ ശരീരത്തിന്റെ പി.എച്ച് തോത് മാറും.ശരിയായ ഭക്ഷണം നല്‍കിയില്ലെങ്കിലും ബാക്റ്റീരിയകള്‍ പെരുകാന്‍ സാധ്യതയുണ്ട്.ചൊറിച്ചില്‍ വന്നാല്‍ നായകള്‍ മാന്തുകയും പിന്നീട് രോഗം അധികമാകുകയും ചെയ്യും.നായ്ക്കൾ കൂട്ടിൽ കിടന്ന് പതിവില്ലാത്ത വിധം മുരളുകയും ശരീരത്തിൽ നക്കുകയും കടിക്കുകയുമൊക്കെ ചെയുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്.
നായ്ക്കളെ കുളിപ്പിക്കാൻ നായ്ക്കൾക്കുള്ള സോപ്പ് തന്നെ ഉപയോഗിക്കണം.മാസത്തില്‍ ഒന്നോ രണ്ടോ തവണ ഷാംപൂ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.എന്നാൽ മനുഷ്യര്‍ ഉപയോഗിക്കുന്ന ഷാംപൂ നായ്ക്കളില്‍ ഉപയോഗിക്കരുത്.ഡെറ്റോളും നായ്ക്കളുടെ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതാണ്.

വളര്‍ത്തു നായ്ക്കളില്‍ 12.5 ശതമാനം  വീര്യമുള്ള ഡെല്‍ട്ടാമെത്രിന്‍ എന്ന മരുന്ന് ഉപയോഗിക്കാം.ബ്യൂട്ടോക്സ് 12.5 ശതമാനം എന്ന പേരില്‍ 15 മില്ലിലിറ്റര്‍ കുപ്പികളിലും മരുന്ന് ലഭിക്കും.രണ്ട് മില്ലി ലിറ്റര്‍ മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് മരുന്ന് ഉപയോഗിക്കേണ്ടത്.കൂടുതല്‍ വിവരങ്ങളും സംശയനിവാരണവും അതാത് മൃഗാശുപത്രികളിലൂടെ ലഭിക്കും.കാര്യങ്ങൾ കൃത്യമായി ചോദിച്ചറിഞ്ഞതിനു ശേഷം മരുന്ന് പ്രയോഗം നടത്തുന്നതെന്ന് ഉചിതം.

Back to top button
error: